ഊട്ടിയിലെ തണുപ്പിൽ നാലര മണിക്ക് പച്ചവെള്ളത്തിൽ കുളി, അത് കഴിഞ്ഞ് നന്നായി അഭിനയിക്കാൻ പറ്റണമെന്ന് പ്രാർത്ഥന; കീർത്തിയെക്കുറിച്ച് മേനക

തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്.
നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷ് കുമാറിന്റെയും മകൾ കൂടിയായ കീർത്തിക്ക് സിനിമയിലേക്കുള്ള കടന്നു വരവ് വളരെ എളുപ്പമായിരുന്നു. എന്നാൽ കീർത്തിക്ക് സിനിമയോടുള്ള ആത്മാർത്ഥതയെക്കുറിച്ച് അമ്മ മേനക സുരേഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേ‌ടുന്നത്.

കുട്ടിയായിരിക്കുമ്പോൾ തന്നെ കീർത്തിക്ക് സിനിമയോട് താൽപര്യമുണ്ടായിരുന്നു എന്നാണ് മേനക പറഞ്ഞത്. കുബേരൻ എന്ന സിനിമയിൽ ബാലതാരമായി കീർത്തി അഭിനയിച്ചിരുന്നു. ഈ സമയത്തുള്ള ഓർമ്മകളും മേനക പങ്കുവെച്ചു. രാവിലെ ആറ് മണിക്കാണ് ഷൂട്ടിം​ഗ് എന്ന് പറഞ്ഞാൽ നാലര മണിക്ക് എഴുന്നേറ്റ് ഊട്ടിയിൽ പച്ച വെള്ളത്തിൽ കുളിക്കുമായിരുന്നു എന്നാണ് മേനക പറയുന്നത്.

ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരീരം വികസിക്കുമെന്ന് ആരോ പറഞ്ഞു. അതിനു ശേഷമാണ് പച്ചവെള്ളത്തിൽ കുളിക്കുന്നത്. കുളി കഴിഞ്ഞ് സ്വാമിയുടെ ചിത്രത്തിന് മുന്നിൽ ഇരുന്ന് നന്നായി അഭിനയിക്കാൻ പറ്റണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുമെന്നും മേനക പറഞ്ഞു.അന്ന് താൻ അവളുടെ ഉള്ളിലുള്ള ആത്മാർത്ഥത കണ്ടെന്നും മേനക വ്യക്തമാക്കി.

ബോളിവുഡിൽ വരുൺ ധവാന്റെ നായികയായി എത്താനൊരുങ്ങുകയാണ് കീർത്തി ഇപ്പോൾ. വിജയ്- അറ്റ്ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘തെരി’ സിനിമയുടെ റീമേക്ക് ആണ് വരുൺ ധവാൻ- കീർത്തി കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ സിനിമ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം