മേനോന്‍ എന്നത് ഒരു പേര് മാത്രം, ഞാന്‍ അത് വാലായിട്ടോ ജാതി പേരായിട്ടോ കാണുന്നില്ല: അനൂപ് മേനോൻ

തന്റെ കൂടെയുള്ള ജാതിവാൽ കേവലമൊരു പേര് മാത്രമാണെന്നും അതിനെയൊരു ജാതിയായിട്ടോ, വാൽ ആയിട്ടോ താൻ കാണുന്നില്ലെന്ന് അനൂപ് മേനോൻ. അതുകൊണ്ട് തന്നെ മേനോൻ എന്നത് കട്ട് ചെയ്യാൻ തനിക്ക് തോന്നിയിട്ടില്ലെന്നും താൻ അതിൽ വിശ്വസിക്കുന്നില്ലെന്നും അനൂപ് മേനോൻ പറയുന്നു.

“ഹ്യുമാനിറ്റിയില്‍ മാത്രം വിശ്വസിക്കുന്ന ആളാണ് ഞാന്‍. അനൂപ് മേനോന്‍ എന്ന പേരില്‍ മേനോന്‍ എന്നത് ഞാനൊരു പേരായിട്ട് മാത്രമാണ് കാണുന്നത്. ഞാന്‍ അത് വാലായിട്ടോ ജാതി പേരായിട്ടോ കാണുന്നില്ല. അത് കട്ട് ചെയ്യാനും എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല എന്നതാണ് കാര്യം.” അനൂപ് മേനോൻ പറയുന്നു.

താന്‍ കല്യാണം കഴിച്ചിരിക്കുന്നത് മറ്റൊരു ജാതിയില്‍ നിന്നാണെന്നും, തനിക്ക് അതൊരു പ്രശ്‌നമായി തോന്നിയിട്ടില്ലെന്നും പറഞ്ഞ അനൂപ് മേനോൻ, ഒരു പരമ്പരാഗത വിവാഹ രീതിയില്‍ ആയിരുന്നില്ല തന്റെ വിവാഹം നടന്നതെന്നും കൂട്ടിചേർത്തു. പിന്നെ കമ്യൂണിസത്തേക്കാള്‍ ഏറെ ഞാന്‍ വിശ്വസിക്കുന്നത് ഹ്യുമാനിസത്തിലാണ്. ദൈവ സങ്കല്‍പത്തിലാണെങ്കിലും മത സങ്കല്‍പത്തിലാണെങ്കിലും എനിക്ക് അത്രയും നിശിദ്ധമായ കാഴ്ച്ചപ്പാടാണ് ഉള്ളത്.

ഞാന്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നുണ്ട്. അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കില്‍ പ്രാര്‍ത്ഥിക്കട്ടെ, അതൊന്നും ഒരിക്കലും തെറ്റല്ല. ഇപ്പോള്‍ ദൈവ ഭയം എന്ന സാധനമില്ലെങ്കില്‍ നമ്മളൊക്കെ ബാര്‍ബേറിയന്‍സായി പോകും. വലിയ പ്രവാചകന്മാരൊക്കെ നമ്മള്‍ കാടന്മാരായി പോവാതിരിക്കാനാകും ഇത് ഉണ്ടാക്കിയത്. എന്തിനെയെങ്കിലും പേടിക്കണ്ടേ.” സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ അനൂപ് മേനോൻ പറയുന്നു.

അതെസമയം നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത ‘ചെക്ക്മേറ്റ്’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മൈൻഡ് ഗെയിം ത്രില്ലർ ഴോൺറെയിലാണ് ചിത്രമൊരുങ്ങുന്നത്. ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അനൂപ് മേനോൻ എത്തുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ