താരസംഘടന അമ്മയുടെ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗിക പാനലിനായി വോട്ടഭ്യര്‍ത്ഥിച്ച് നടന്‍ മോഹന്‍ലാല്‍. കത്ത് മുഖാന്തരമാണ് നടന്‍ തന്റെ സഹപ്രവര്‍ത്തകരോട് വോട്ടഭ്യര്‍ത്ഥന നടത്തിയത്. .
മോഹന്‍ലാലിന്റെ കത്തിന്റെ പൂര്‍ണരൂപം:
പ്രിയമുള്ള സഹപ്രവര്‍ത്തകരേ, അമ്മയുടെ 2021-24 ലേക്കുള്ള ഭരണസമിതി അംഗങ്ങള്‍ ആരൊക്കെ ആയിരിക്കണം എന്നു നിശ്ചയിക്കാനുള്ള വോട്ടെടുപ്പ് ഈ മാസം 19-ാം തിയതി നടക്കുകയല്ലോ. അതിലേക്ക് ഞാനും ഇടവേള ബാബു, ജയസൂര്യ, സിദ്ദിഖ് തുടങ്ങിയവരും ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ട വിവരം സസന്തോഷം പങ്കുവെയ്ക്കട്ടെ. ഇനി രണ്ട് വൈസ് പ്രസിഡണ്ടുമാരെയും അഞ്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളെയുമാണ് നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്.
മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന കമ്മിറ്റിയില്‍ നിന്നും വ്യത്യസ്ത മായി രണ്ട് വൈസ് പ്രസിഡണ്ടുമാരും അഞ്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളും സ്ത്രീകളായിരിക്കണം എന്നത് പൊതുവിലുണ്ടായ അഭിപ്രായം കണക്കിലെടുത്ത് വരുത്തിയ ഒരു മാറ്റമാണ്. ഇതനുസരിച്ച് മുമ്പുണ്ടായിരുന്ന ചില അംഗങ്ങള്‍ ശ്രീ. മുകേഷ്, ശ്രീ. ഗണേഷ് കുമാര്‍, ശ്രീ. ജഗദീഷ് തുടങ്ങിയവര്‍ സ്വയം പിന്മാറുകയും പകരം പുതിയ ചില അംഗങ്ങള്‍ മുന്നോട്ടു വരികയും ചെയ്തുട്ടുണ്ട്.
ഇവരെക്കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു ലിസ്റ്റ് ഞാന്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു. തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്. കഴിഞ്ഞ ഭരണസമിതിക്ക് നിങ്ങള്‍ തന്നെ അകമഴിഞ്ഞ സ്‌നേഹവും പിന്തുണയുമാണ് വീണ്ടും ഈ നേതൃസ്ഥാനത്ത് തുടരാന്‍ എന്നെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഇനിയും നിങ്ങളുടെ ഓരോരുത്തരുടേയും ഭാഗത്തു നിന്നും അതുണ്ടാവുമെന്ന ഉത്തമ വിശ്വാസത്തോടെ. നിങ്ങളുടെ സ്വന്തം മോഹന്‍ലാല്‍.
ഡിസംബര്‍ 19ന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ച് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. അമ്മ പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയസൂര്യയും ട്രഷറര്‍ സ്ഥാനത്തേക്ക് സിദ്ധിഖും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇനി വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും 11 അംഗ കമ്മിറ്റിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കാനുളളത്.
വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ ഇത്തവണ സ്ത്രീകള്‍ക്ക് വേണ്ടി നീക്കി വെയ്ക്കാനാണ് അമ്മ സംഘടന തീരുമാനിച്ചത്. അത് പ്രകാരമാണ് ശ്വേത മേനോനും ആശ ശരതും മത്സരിക്കാനിറങ്ങിയത്. എന്നാല്‍ ഇതേ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മണിയന്‍ പിളള രാജുവും ഇറങ്ങിയത് അമ്മ അംഗങ്ങളില്‍ തന്നെ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്. ഒരു പാനലിന്റെയും ഭാഗമല്ലാതെയാണ് മണിയന്‍ പിള്ള രാജു മത്സരിക്കുന്നത്.
അമ്മ സംഘടന ഉണ്ടാക്കിയവരില്‍ ഒരാളാണ് താന്‍. ഇരുപത്തിയേഴ് വര്‍ഷക്കാലമായി താന്‍ അമ്മയില്‍ ഒരു ഭാരവാഹിത്വവും ഏറ്റെടുത്തിട്ടില്ല. രണ്ട് മൂന്ന് തവണ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമായിരുന്നതേ ഉളളൂ. അമ്മ ഇപ്പോള്‍ കുറേക്കൂടി സാമ്പത്തിക ഭദ്രതയായി, കുറേക്കൂടി നല്ല കാര്യങ്ങള്‍ ചെയ്യാമെന്നായി. അപ്പോഴാണ് ഒരു തവണ വൈസ് പ്രസിഡണ്ടായി നില്‍ക്കാം എന്ന് തനിക്ക് തോന്നിയതെന്ന് മണിയന്‍ പിള്ള രാജു പറഞ്ഞിരുന്നു.
Read more
പാനലിന്റെയൊന്നും ഭാഗമാകാതെയാണ് താന്‍ നോമിനേഷന്‍ നല്‍കിയത്. എന്നാല്‍ വൈസ് പ്രസിഡണ്ട് സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച കാര്യം തന്നോട് ആരും പറഞ്ഞിരുന്നില്ല. നോമിനേഷന്‍ കൊടുത്ത് കഴിഞ്ഞ ശേഷമാണ് അത് തന്നോട് പറയുന്നത്. അക്കാര്യം ജനറല്‍ ബോഡിയോ എക്സിക്യൂട്ടീവ് കമ്മിറ്റിയോ തീരുമാനിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടില്ലല്ലോ എന്ന കാര്യം താന്‍ ചൂണ്ടിക്കാട്ടി. നേരത്തെ കാര്യം പറഞ്ഞിരുന്നുവെങ്കില്‍ താന്‍ നോമിനേഷന്‍ നല്‍കില്ലായിരുന്നുവെന്നും മണിയന്‍ പിളള രാജു പറഞ്ഞിരുന്നു.