നൂറ് ശതമാനവും സംവിധായകനെ വിശ്വസിച്ചാണ് സിനിമ ചെയ്യുന്നത്, റീടേക്ക് പറഞ്ഞാല്‍ പാളിച്ചകള്‍ മനസ്സിലാക്കും: മോഹന്‍ലാല്‍ പറയുന്നു

താന്‍ നൂറ് ശതമാനവും സംവിധായകനെ ആശ്രയിച്ചാണ് സിനിമ ചെയ്യാറുള്ളതെന്ന് മോഹന്‍ലാല്‍. മരക്കാറിലെ ഏതെങ്കിലും രംഗം വെല്ലുവിളിയുള്ളതായി തോന്നിയിരുന്നോ എന്ന ചോദ്യത്തോടാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.

ഒരു രംഗം അഭിനയിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നല്ല. തന്നെ വീക്ഷിക്കാന്‍ സംവിധായകന്‍ എന്നൊരാള്‍ മുന്നിലുണ്ടാകും. താന്‍ നൂറ് ശതമാനവും സംവിധായകനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. താന്‍ അദ്ദേഹത്തെ പൂര്‍ണമായും വിശ്വസിക്കുന്നു.

സംവിധായകന്‍ തന്നോട് ഒരു ടേക്ക് കൂടി പോകണമെന്ന് ആവശ്യപ്പെട്ടാല്‍ അതിലെ പാളിച്ചകള്‍ എന്താണെന്ന് മനസ്സിലാക്കിയ ശേഷം ചെയ്തു കൊടുക്കും. അഭിനയത്തില്‍ ഒന്നും അസാദ്ധ്യമല്ലെന്നാണ് താന്‍ കരുതുന്നത്. അതിനാലാണ് സിനിമയെ മെയ്ക്ക് ബിലീവ് എന്ന് വിളിക്കുന്നത്.

നിങ്ങള്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റിയാല്‍ സംവിധായകന്‍ അത് ചൂണ്ടിക്കാണിക്കും. അപ്പോള്‍ നമുക്ക് റീടേക്കിന് പോകാമെന്നും മോഹന്‍ലാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മരക്കാറിലെ ആക്ഷന്‍ രംഗങ്ങള്‍ ബുദ്ധിമുട്ടേറിയത് ആയിരുന്നവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം, മരക്കാര്‍ സിനിമ ഹോളിവുഡ് സംവിധായകന്‍ സ്പില്‍ബര്‍ഗിനോട് ആണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. മരക്കാറിന്റെ ബജറ്റിനെ കുറിച്ച് താന്‍ സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?