താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘മീനാക്ഷി കല്യാണം’ എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം ചെയ്യുന്നത്.
ആ സിനിമയില്‍ പാടാനായി വന്നപ്പോള്‍ മിമിക്രിക്കാരന്റെ പാട്ട് അല്ലേ എന്ന് ചോദിച്ച് യേശുദാസ് പാടാതെ തിരിച്ചു പോയി എന്നാണ് നാദിര്‍ഷ ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അങ്ങനൊരു സിനിമയുണ്ടോ എന്നൊക്കെ അന്വേഷിച്ചതിന് ശേഷം യേശുദാസ് വന്ന് പാട്ട് പാടി എന്നാണ് നാദിര്‍ഷ പറയുന്നത്.
”ജോസ് തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു പാട്ട് ദാസേട്ടനെ കൊണ്ട് പഠിക്കാനും സാധിച്ചു. അന്നൊക്കെ ചെന്നൈയില്‍ വച്ചാണ് പാട്ടിന്റെ റെക്കോര്‍ഡിംഗ് നടക്കുക. അമേരിക്കയില്‍ ഉള്ള ദാസേട്ടന്‍ അവിടെ നിന്ന് ചെന്നൈയില്‍ വന്നു പാടും. റെക്കോര്‍ഡിംഗിന്റെ ദിവസം ഞാന്‍ പോയിരുന്നില്ല. പകരം പാട്ടിന്റെ ട്രാക്ക് ചെന്നൈയിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്തത്.”
”ഈ പാട്ട് തുടങ്ങുന്ന നേരം ദാസേട്ടന്‍ മാനേജരെ വിളിപ്പിച്ച് സംഗീതസംവിധായകന്‍ ആരാണെന്ന് അന്വേഷിച്ചു. നാദിര്‍ഷ ആണെന്ന് പറഞ്ഞപ്പോള്‍ ആ മിമിക്രിക്കാരനോ എന്നാണ് അദ്ദേഹം ചോദിച്ചത്. മാത്രമല്ല ആ പാട്ട് പാടാതെ മാറ്റിവെക്കുകയും ചെയ്തു. ശേഷം ഇങ്ങനെയൊരു സിനിമയുണ്ടോ ഉണ്ടെങ്കില്‍ അതിന്റെ ഷൂട്ടിംഗ് തുടങ്ങിയോ എന്നൊക്കെ അന്വേഷിക്കാന്‍ പറഞ്ഞു.”
”അങ്ങനെ മാനേജര്‍ എല്ലാ കാര്യങ്ങളും അന്വേഷിച്ചിട്ട് ഓക്കേ പറഞ്ഞു. അതിനുശേഷമാണ് ദാസേട്ടന്‍ വന്നു പാടിയത്. പിന്നീട് ഒരിക്കല്‍ ദാസേട്ടനാട് അന്ന് ഈ പാട്ട് പാടാതെ മാറ്റിവെച്ചതിന് കാരണമെന്താണെന്ന് ഞാന്‍ ചോദിച്ചിരുന്നു.”
”അടുത്ത ഓണത്തിന് നീയെങ്ങാനും യേശുദാസ് പാടിയ പാരഡി ഗാനം എന്ന് പറഞ്ഞ് ഇറക്കിയാലോ എന്ന് കരുതിയിട്ടാണ് അന്ന് പാട്ട് മാറ്റിവെച്ചത്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് ഇതേ ദാസേട്ടനെ വെച്ച് നിരവധി സ്റ്റേജ് ഷോകള്‍ സംവിധാനം ചെയ്തു. എന്റെ സംഗീതത്തില്‍ മൂന്ന് സിനിമകളില്‍ അദ്ദേഹം പാടി. മാത്രമല്ല ഒരുപാട് വേദികളില്‍ അദ്ദേഹത്തോടൊപ്പം പാടാനും സാധിച്ചു” എന്നാണ് നാദിര്‍ഷ പറയുന്നത്.