ന്യൂമറോളജി നോക്കിയാണ് 'നമ്പ്യാർ' പേരിന്റെ കൂടെ ചേർത്തത്, ആ പേര് വന്നതിന് ശേഷം കരിയറിൽ വളർച്ച ഉണ്ടായി: മഹിമ നമ്പ്യാർ

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ആർ. ഡി. എക്സ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാർ. മിനി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് മഹിമ ചിത്രത്തിൽ കാഴ്ചവെച്ചത്.

ഇപ്പോഴിതാ തന്റെ പേര് മാറ്റിയത് ന്യൂമറോളജി പ്രകാരമാണ് എന്ന പറഞ്ഞിരിക്കുകയാണ് മഹിമ നമ്പ്യാർ. കരിയറിൽ ഉയർച്ചയുണ്ടാവാൻ വേണ്ടിയാണ് കൂടെ നമ്പ്യാർ എന്ന് ചേർത്തതെന്നും മഹിമ വ്യക്തമാക്കി.

“എന്റെ ശരിയായ പേര് ഗോപിക എന്നാണ്. ഗോപിക പാലാട്ട് ചിറക്കര വീട്ടിൽ എന്നാണ് മുഴുവൻ പേര്. കാര്യസ്ഥനിൽ അഭിനയിക്കുന്ന സമയത്തെല്ലാം ഗോപിക എന്ന് തന്നെയായിരുന്നു പേര്. പിന്നീട് ആദ്യത്തെ തമിഴ് സിനിമ ചെയ്യുന്ന സമയത്താണ് പേര് മാറിയത്. തമിഴ് സിനിമ ഇന്റസ്ട്രിയലൊല്ലാം ഈ ന്യൂമറോളജിയൊക്കെ നോക്കുന്ന ശീലങ്ങളുണ്ട്.

അങ്ങനെ ആദ്യ തമിഴ് സിനിമ ചെയ്യുന്ന സമയത്താണ് എം എന്ന അക്ഷരം എനിക്ക് നല്ലതാണെന്ന് ആ സിനിമയുടെ പ്രൊഡ്യൂസർ പ്രഭു സോളമൻ സാർ പറയുന്നത്. അങ്ങനെയാണ് മഹിമ എന്ന് പേരിടുന്നത്. അതുകഴിഞ്ഞ ശേഷം വീണ്ടും ന്യൂമറോളജി നോക്കിയിട്ട് പറഞ്ഞു, രണ്ട് പേരുണ്ടെങ്കിൽ കരിയറിന് നല്ല വളർച്ച ഉണ്ടാവുവെന്ന്. അങ്ങനെയാണ് നമ്പ്യാർ എന്നുകൂടി ഇട്ടത്. ഇപ്പോൾ 11 വർഷമായി. ആ പേര് വന്നതിന് ശേഷം വളർച്ച ഉണ്ടായി”. എന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഹിമ വെളിപ്പെടുത്തിയത്.

എന്നാൽ താരത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. നമ്പ്യാർ എന്നത് ജാതി പേരാണെന്നും, സവർണ്ണ ജാതി പേര് കൂടെ ചേർക്കുമ്പോൾ സ്വാഭാവികമായും കിട്ടേണ്ട അവസരങ്ങൾ നേരത്തെ കിട്ടുമെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി