ബാറുകളിലൊക്കെ കയറിയിറങ്ങി കുപ്പി സംഘടിപ്പിക്കേണ്ടി വന്നു; തന്നെ ഏറ്റവും പ്രയാസപ്പെടുത്തിയ ചിത്രീകരണത്തെ കുറിച്ച് നന്ദു പൊതുവാള്‍

മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്കെത്തിയ താരമാണ് നന്ദു പൊതുവാള്‍. മിമിക്രി വേദികളില്‍ സജീവമായി പ്രവര്‍ത്തിച്ച താരം പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെറുതും വലുതുമായി 250 ന് മുകളില്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നന്ദു തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. താന്‍ ചെയ്തതില്‍ ഏറ്റവും കഷ്ടപ്പെട്ട ഒരു ജോലിയെ കുറിച്ചാണ് അദ്ദേഹം മനസ്സുതുറന്നത്. ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം ലേലത്തിന് വേണ്ടിയാണ് നന്ദു ഏറെ പ്രയാസപ്പെട്ടിട്ടുള്ളത്.

‘ലേലം’ സിനിമയുടെ ക്ലൈമാക്‌സ രംഗമാണ് . മദ്യശാലയിലെ സീനാണ് ചിത്രീകരിക്കേണ്ടത്. എന്റെ നാടിനടുത്ത് വലിയ ഒരു ഗോഡൗണും കാടുമുണ്ടായിരുന്നു. ആദ്യം അവരതു ഷൂട്ടിങ്ങിനു തരുവാന്‍ തയ്യാറായില്ല. പിന്നെ ജോഷി സാറിന്റെ സിനിമയാണ്, സുരേഷ് ഗോപിയാണ് നായകനെന്നൊക്കെ പറഞ്ഞപ്പോള്‍ ഗ്ലാസ് ഫാക്ടറി ഗോഡൗണ്‍ തന്നു. പിന്നെ ആ സീനില്‍ തല്ലിപൊട്ടിക്കുന്ന കുപ്പിക്കായി നെട്ടോട്ടം.

Read more

കുറെ ബാറുകളിലൊക്കെ കയറിയിറങ്ങി കുപ്പികള്‍ സംഘടിപ്പിച്ചു. അതൊക്കെയാണ് പിന്നീടുള്ള സിനിമയാത്രയില്‍ ധൈര്യമായത്. ഇപ്പോള്‍ എത്ര വലിയ സിനിമയിലും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആകാമെന്നും നന്നായി അഭിനയിച്ചു തെളിയിക്കുമെന്നും ആത്മവിശ്വാസമുണ്ട്.