പരിപാടിക്കിടെ ഇഷ്ടികയ്ക്ക് ഏറ് കിട്ടി, ഇറങ്ങി ഓടുകയായിരുന്നു, നിന്നത് സംക്രാന്തിയില്‍: നസീര്‍ സംക്രാന്തി

ജീവിതത്തിലും കരിയറിലും താന്‍ അനുഭവിച്ചിട്ടുള്ള കഷ്ടപ്പാടുകളെയും വെല്ലുവിളികളെയും കുറിച്ച് നടന്‍ നസീര്‍ സംക്രാന്തി തുറന്നു പറഞ്ഞിട്ടുണ്ട്. കൂവലുകള്‍ മാത്രമല്ല പരിപാടിക്കിടെ തനിക്ക് ഇഷ്ടിക കൊണ്ട് ഏറ് വരെ കിട്ടിയിട്ടുണ്ട് എന്നാണ് നസീര്‍ സംക്രാന്തി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

കൂവല്‍ കിട്ടിയിട്ടുള്ള പരിപാടി ഈയ്യടുത്ത് ഉണ്ടായിട്ടില്ല. ഇഷ്ടികയ്ക്ക് ഏറ് കിട്ടിയിട്ടുണ്ട്. ഇപ്പോഴല്ല കുറേ നാളുകള്‍ മുമ്പാണ്. ആദ്യകാലത്താണ്. അന്ന് നാടകത്തില്‍ അഭിനയിക്കുമായിരുന്നു. മാട്ട നാടകം എന്നാണ് പറയുക. പെട്ടെന്ന് തട്ടിക്കൂട്ടുന്നതായിരിക്കും. പ്രൊഫഷണല്‍ അല്ലാത്ത, നമ്മള്‍ കുറച്ചു പേര്‍ ചേര്‍ന്ന് ഉണ്ടാക്കുന്നതാണ്.

അങ്ങനെ നാടകം കളിക്കാന്‍ പോയിരുന്നു ഒരിക്കല്‍. ഇഷ്ടികക്കളത്തില്‍ വച്ചായിരുന്നു പരിപാടി. ഒരു ഇഷ്ടിക വന്നതും താന്‍ തല പിന്നിലേക്ക് ആക്കിയത് കൊണ്ട് ഏറു കൊണ്ടില്ല. അല്ലെങ്കില്‍ തന്റെ നെറ്റിയിലിരുന്നേനെ. അത് നേരെ കര്‍ട്ടനിലാണ് പോയി കൊണ്ടത്.

അവിടെ നിന്നും അന്നൊരു ഓട്ടം ഓടിയിട്ട് സംക്രാന്തിയില്‍ വന്നാണ് താന്‍ നിന്നത്. പുറകില്‍ കൂടെ ഇറങ്ങി ഓടിയത്. നാലഞ്ച് കിലോമീറ്റര്‍ ഓടി. രാത്രി രണ്ട് മണിയെങ്ങാണ്ട് ആയിട്ടുണ്ടാകും. അത് തന്റെ മനസില്‍ ഇപ്പോഴുമുള്ള ഏറാണ്.

ഒരുത്തന്‍ ഇങ്ങനെ ഉന്നം നോക്കിയിട്ട് എറിയുന്നത് കണ്ടതു കൊണ്ടാണ് മാറാന്‍ പറ്റിയത് എന്നാണ് നസീര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, തട്ടീം മുട്ടീം കോമഡി സീരിയലിലൂടെയാണ് നസീര്‍ ശ്രദ്ധ നേടുന്നത്. ബംപര്‍ ചിരി എന്ന ഷോയില്‍ ജഡ്ജ് ആണ് ഇന്ന് നസീര്‍.

Latest Stories

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍