ജീവിതത്തിലും കരിയറിലും താന്‍ അനുഭവിച്ചിട്ടുള്ള കഷ്ടപ്പാടുകളെയും വെല്ലുവിളികളെയും കുറിച്ച് നടന്‍ നസീര്‍ സംക്രാന്തി തുറന്നു പറഞ്ഞിട്ടുണ്ട്. കൂവലുകള്‍ മാത്രമല്ല പരിപാടിക്കിടെ തനിക്ക് ഇഷ്ടിക കൊണ്ട് ഏറ് വരെ കിട്ടിയിട്ടുണ്ട് എന്നാണ് നസീര്‍ സംക്രാന്തി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
കൂവല്‍ കിട്ടിയിട്ടുള്ള പരിപാടി ഈയ്യടുത്ത് ഉണ്ടായിട്ടില്ല. ഇഷ്ടികയ്ക്ക് ഏറ് കിട്ടിയിട്ടുണ്ട്. ഇപ്പോഴല്ല കുറേ നാളുകള്‍ മുമ്പാണ്. ആദ്യകാലത്താണ്. അന്ന് നാടകത്തില്‍ അഭിനയിക്കുമായിരുന്നു. മാട്ട നാടകം എന്നാണ് പറയുക. പെട്ടെന്ന് തട്ടിക്കൂട്ടുന്നതായിരിക്കും. പ്രൊഫഷണല്‍ അല്ലാത്ത, നമ്മള്‍ കുറച്ചു പേര്‍ ചേര്‍ന്ന് ഉണ്ടാക്കുന്നതാണ്.
അങ്ങനെ നാടകം കളിക്കാന്‍ പോയിരുന്നു ഒരിക്കല്‍. ഇഷ്ടികക്കളത്തില്‍ വച്ചായിരുന്നു പരിപാടി. ഒരു ഇഷ്ടിക വന്നതും താന്‍ തല പിന്നിലേക്ക് ആക്കിയത് കൊണ്ട് ഏറു കൊണ്ടില്ല. അല്ലെങ്കില്‍ തന്റെ നെറ്റിയിലിരുന്നേനെ. അത് നേരെ കര്‍ട്ടനിലാണ് പോയി കൊണ്ടത്.
അവിടെ നിന്നും അന്നൊരു ഓട്ടം ഓടിയിട്ട് സംക്രാന്തിയില്‍ വന്നാണ് താന്‍ നിന്നത്. പുറകില്‍ കൂടെ ഇറങ്ങി ഓടിയത്. നാലഞ്ച് കിലോമീറ്റര്‍ ഓടി. രാത്രി രണ്ട് മണിയെങ്ങാണ്ട് ആയിട്ടുണ്ടാകും. അത് തന്റെ മനസില്‍ ഇപ്പോഴുമുള്ള ഏറാണ്.
Read more
ഒരുത്തന്‍ ഇങ്ങനെ ഉന്നം നോക്കിയിട്ട് എറിയുന്നത് കണ്ടതു കൊണ്ടാണ് മാറാന്‍ പറ്റിയത് എന്നാണ് നസീര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, തട്ടീം മുട്ടീം കോമഡി സീരിയലിലൂടെയാണ് നസീര്‍ ശ്രദ്ധ നേടുന്നത്. ബംപര്‍ ചിരി എന്ന ഷോയില്‍ ജഡ്ജ് ആണ് ഇന്ന് നസീര്‍.