എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

തന്റെ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി കൊടുത്ത സംഘാടകരോട് പരിഭവം അറിയിച്ച് നവ്യ നായര്‍. ഒരു ഇവന്റില്‍ നവ്യ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നവ്യയ്ക്ക് രണ്ട് മക്കളുണ്ടെന്നും യാമിക എന്ന പേരില്‍ ഒരു മകള്‍ ഉണ്ടെന്നുമാണ് പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്‌ലെറ്റില്‍ അച്ചടിച്ചിരിക്കുന്നത്.

ഇത് കണ്ടതോടെയാണ് നവ്യ പ്രതികരിച്ചത്. ”ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാന്‍. ഒരു ബുക്ക്ലെറ്റ് ഞാനിവിടെ കണ്ടു. അതില്‍ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ട് എന്നാണ്. എന്റെ മോന്‍ എന്ത് വിചാരിക്കും? എന്റെ കുടുംബം എന്ത് വിചാരിക്കും? എനിക്ക് യാമിക എന്ന പേരില്‍ മകളുണ്ടെന്നാണ് ബുക്ക്ലെറ്റില്‍ എഴുതിയിരിക്കുന്നത്.”

”എന്നെ പറ്റി അറിയാത്തവര്‍ അതല്ലേ മനസിലാക്കുക, അല്ലെങ്കില്‍ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ച് പേര്‍ക്കല്ലേ അറിയൂ. അറിയാവത്തര്‍ ഒരുപാട് ഉണ്ടാകില്ലേ? ദയവുചെയ്ത് ഇത്തരം കാര്യങ്ങള്‍ ഊഹിച്ച് എഴുതരുത്. വിക്കിപീഡിയയില്‍ നിന്ന് എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ.”

”അതിഥികളെ വിളിക്കുമ്പോള്‍ അവരെ കുറിച്ചുള്ള കൃത്യമായ കാര്യങ്ങള്‍ തന്നെ എഴുതുക. പിന്നെ വേറൊരു സന്തോഷമുള്ള കാര്യമുണ്ട്. ഞാന്‍ അഭിനയിക്കാത്ത കുറച്ച് സിനിമകളുടെ ലിസ്റ്റ് കൂടി അതില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. അത് നല്ല സ്പിരിറ്റില്‍ എടുക്കും.”

”പക്ഷേ കുട്ടിയുടെ കാര്യത്തില്‍ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല. എനിക്കില്ലാത്ത കുട്ടിയായതുകൊണ്ടാണ്. എന്നിരുന്നാലും എന്നെ ഇവിടെ വിളിച്ചതില്‍ അതിയായ സന്തോഷമുണ്ട്” എന്നാണ് നവ്യ നായര്‍ പറയുന്നത്. നിരവധി കാര്യങ്ങളാണ് ഈ വീഡിയോക്ക് താഴെ എത്തുന്നത്.

Read more