വെയിലത്ത് നാല് ദിവസം ഡാന്‍സ് ചെയ്ത രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധയാണ് നിഖിലയ്ക്ക് ലഭിച്ചത്: ശശികുമാര്‍

നടി രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധയാണ് ഒറ്റ നോട്ടം കൊണ്ട് നിഖില വിമല്‍ നേടിയതെന്ന് നടന്‍ ശശികുമാര്‍. നിഖില വിമലിന്റെ വളര്‍ച്ചയില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ശശികുമാര്‍ സംസാരിച്ചത്. ഇതിനിടെയാണ് ‘അഴകിയ ലൈല’ ഗാനത്തെ കുറിച്ചും ശശികുമാര്‍ പറഞ്ഞത്. ‘ഗുരുവായൂരമ്പല നടയില്‍’ സിനിമയില്‍ സൂപ്പര്‍ ഹിറ്റ് തമിഴ് ഗാനം അഴകിയ ലൈലയുടെ അകമ്പടിയോടെയാണ് നിഖിലയുടെ എന്‍ട്രി.

ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രെന്‍ഡ് ആയി മാറിയിരുന്നു. നിഖിലയെ കുറിച്ച് സംസാരിക്കവെയാണ് ശശികുമാര്‍ രംഭയ്ക്ക് ലഭിക്കാത്ത പ്രശസ്തിയാണ് അഴകിയ ലൈലയിലൂടെ നിഖിലയ്ക്ക് ലഭിച്ചത് എന്ന് പറഞ്ഞിരിക്കുന്നത്. ”അത്രയും വെയിലില്‍ നാല് ദിവസം ഡാന്‍സ് ചെയ്ത രംഭയെ കാര്യമായി ശ്രദ്ധിച്ചില്ല.”

”എന്നാല്‍ നിഖിലയ്ക്ക് നോക്കുന്ന ഒറ്റ എക്‌സ്പ്രഷന്‍ വെച്ച് ആ പാട്ടിലൂടെ ശ്രദ്ധ കിട്ടി. റീലുകളില്‍ എല്ലാമുണ്ട്. അതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്” എന്നാണ് ശശികുമാര്‍ പറയുന്നത്. ശശികുമാറിനൊപ്പം വെട്രിവേല്‍, കിടാരി എന്നീ സിനിമകളില്‍ നിഖില അഭിനയിച്ചിട്ടുണ്ട്. 2009ല്‍ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നിഖിലയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് വെട്രിവേല്‍.

മലയാളത്തില്‍ ലവ് 24×7 ആണ് നിഖില നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം. മെട മീട അബ്ബായി എന്ന ചിത്രത്തിലൂടെ തെലുങ്കിലും നിഖില എത്തി. ഗായത്രി എന്ന ചിത്രത്തിലും നിഖില വേഷമിട്ടിട്ടുണ്ട്. അതേസമയം, ഗെറ്റ് സെറ്റ് ബേബി, ഒരു ജാതി ജാതകം എന്നീ സിനിമകളാണ് ഇനി നിഖിലയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

നടിയെ ആക്രമിച്ച കേസ്, മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവം; കോടതി വിധി തിങ്കളാഴ്ച

എടാ "സിംബു" ഇവിടെ ശ്രദ്ധിക്കെടാ, ബാബറിനെ പരസ്യമായി സിംബാബ്‌വെ മർദ്ദകൻ എന്ന് വിളിക്കുന്ന വീഡിയോ പുറത്ത്; ഭിന്നത അതിരൂക്ഷം

'ആരെയും തല്ലും അനൂപ്'; ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍; പിന്നാലെ സസ്‌പെന്‍ഷന്‍

പൂജയ്ക്കുവച്ച റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി; അഞ്ച് മാസം പ്രായമുള്ള കുട്ടിയ്ക്ക് ദാരുണാന്ത്യം

വേണമെങ്കിൽ ഇതുപോലെ ഒരു 50 ഓവറും ക്ഷീണം ഇല്ലാതെ കളിക്കും, വെല്ലുവിളിച്ചവരോട് രോഹിത് പറഞ്ഞത് ഇങ്ങനെ; വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

പെണ്ണായതിന്റെ പേരിൽ കുടുംബത്തിൽ നിന്നടക്കം വിവേചനം നേരിട്ടു; രഹസ്യമായാണ് പലതും ചെയ്തത്; തുറന്ന് പറഞ്ഞ് ബോളിവുഡ് നടി

ഇത് ചരിത്ര നേട്ടം; എർലിംഗ് ഹാലൻഡ് നോർവേയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ

'ഒരിക്കെ മരിച്ചുവെന്ന് വിധിയെഴുതി'; ഒന്നല്ല രണ്ട് പിറന്നാളാണ് അമിതാഭ് ബച്ചൻ ആഘോഷിക്കുന്നത്; പിന്നിലെ കാരണമിത്!!!

'ഇന്ത്യയെ ഭയമില്ല, ആക്രമണാത്മക ക്രിക്കറ്റ് പുറത്തെടുക്കും'; മുന്നറിയിപ്പ് നല്‍കി ടോം ലാഥം

സമാധാന നൊബേൽ ജാപ്പനീസ് സംഘടന നിഹോൻ ഹിഡാൻക്യോയ്ക്ക്