അന്ന് കാസ്റ്റിംഗ് കൗച്ചിന് ഓക്കെ പറഞ്ഞിരുന്നേൽ ഞാനിന്ന് നയന്‍താരയേക്കാളും വലിയ നടിയായേനെ: നിമിഷ ബിജോ

സിനിമാ- സീരിയൽ രംഗത്തും മറ്റും സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് കാസ്റ്റിംഗ് കൗച്ച്. നിരവധി താരങ്ങൾ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയയായ നിമിഷ ബിജോ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.

അന്ന് തനിക്കുനേരെ വന്ന കാസ്റ്റിംഗ് കൗച്ചിന് താൻ സമ്മതം മൂളിയിരുന്നെങ്കിൽ താനിന്ന് നയൻതാരയെക്കാൾ വലിയ താരമായി മാറിയേനെ എന്നാണ് നിമിഷ ബിജോ പറയുന്നത്. വലിയ സിനിമകളുടെ ഭാഗമാവാൻ അവസരം ലഭിച്ചപ്പോഴാണ് കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായതെന്നും നിമിഷ പറയുന്നുണ്ട്.

“എനിക്ക് വിളി വന്നിട്ടുണ്ട്, ചോദിച്ചിട്ടും ഉണ്ട്. ആ കാസ്റ്റിംഗ് കൗച്ച് ഞാന്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ ഞാനിന്ന് നയന്‍താരയേക്കാളും വലിയ നടിയായേനെ. ഞാന്‍ ചെയ്തതെല്ലാം ലോ ബജറ്റ് സിനിമകളായിരുന്നു. എല്ലാവരും സഹകരിച്ച്, ഉള്ള പൈസ വച്ച് ചെയ്യുന്ന കുഞ്ഞ് സിനിമകളായിരുന്നു.

വലിയ സിനിമകളിലേക്ക് എന്നെ വിളിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് ചോദിച്ചിട്ടുമുണ്ട്. പക്ഷെ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ ഒഴിവാക്കി വിട്ടു. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങിയിരുന്നുവെങ്കില്‍ എന്റെ ലെവല്‍ വേറെ ആയേനെ. ബിഗ് ബോസില്‍ കയറണം എന്നത് വലിയ ആഗ്രഹമാണ്. കിട്ടിയില്ലെങ്കിലും ഞാന്‍ അടിപൊളിയായി ജീവിക്കും

എന്റെ കൂടെ ഇപ്പോഴും ചേര്‍ന്നു നില്‍ക്കുന്നത് കുടുംബമാണ്. ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷെ എന്റെ കൂടെ നിന്ന് റീച്ച് നേടിയ ശേഷം അവര്‍ക്കൊക്കെ ജാഡയും അഹങ്കാരവും തലക്കനവുമാകും. ഞാന്‍ ഇപ്പോഴും സിമ്പിളാണ്. അവര്‍ കുറച്ച് ഫെയ്മസ് ആയിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ വിളിച്ചാലൊന്നും ഫോണ്‍ എടുക്കില്ല, നമ്മളെ അറിയില്ല. തള്ളിപ്പറയലല്ല, കോണ്ടാക്ട് ഉണ്ടാകാറില്ല.

അന്നും ഇന്നും എന്റെ കൂടെ നില്‍ക്കുന്നത് എന്റെ ഭര്‍ത്താവും അച്ഛനും അമ്മയും മക്കളുമാണ്. അവര്‍ തള്ളിപ്പറയില്ല. എല്ലാത്തിനും പിന്തുണയുമായി അവര്‍ കൂടെ തന്നെയുണ്ട്. എന്റെ നാട്ടുകാര്‍ എന്നെ കുറ്റം പറയുന്നില്ല. ഞങ്ങളുടെ ക്യാരക്ടര്‍ എന്തെന്നും ഞങ്ങള്‍ ജനിച്ചു വളര്‍ന്നത് എങ്ങനെയാണെന്നും എന്നും അവര്‍ക്ക് അറിയാം. നാട്ടിലുള്ളവരൊക്കെ നല്ല പിന്തുണയാണ്. എല്ലാവരും ഫോളോ ചെയ്യുന്നുണ്ട്.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നിമിഷ ബിജോ പറഞ്ഞത്.

Read more