വിദ്വേഷ കമന്റിന് വായടപ്പിക്കുന്ന മറുപടി നൽകി നടൻ നിർമ്മൽ പാലാഴി. തന്റെ മക്കളെ കുറിച്ചുള്ള കുറിപ്പ് വാസ്തവ വിരുദ്ധമായി പ്രസിദ്ധീകരിച്ച പോർട്ടലിനെതിരെ താരം നേരത്തെ പരാതി നൽകിയിരുന്നു ഇതുസംബന്ധിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴെയാണ് വിദ്വേഷ കമന്റ്.
മോനേ മതേതരാ അമ്പലപറമ്പിൽ മിമിക്രി കാണിച്ച് വളർന്ന നിന്നെ എത്ര പള്ളിയിൽ മിമിക്രി ഉണ്ടാക്കാൻ വിളിച്ചിട്ടുണ്ടെന്ന് പറയാമോ? ഒരിക്കൽ എന്റെ കൈകൊണ്ടും നിനക്ക് ഞാൻ പണം തന്നിട്ടുണ്ട്. ഇനി നീ അമ്പലപറമ്പിലുണ്ടാകില്ല.എന്നായിരുന്നു കമന്റ്.
Read more
നിർമ്മലിന്റെ മറുപടി: സുഹൃത്തേ അമ്പലത്തിൽ വിളിച്ചിട്ട് ഭിക്ഷ തന്നതല്ലല്ലോ? ജോലി ചെയ്തിട്ടില്ലേ അല്ലാതെ നിന്റെ വീട്ടിൽ നിന്നും എടുത്ത് തന്നതല്ലാലോ? പിന്നെ അമ്പലപറമ്പിൽ ഉണ്ടാകില്ല എന്നൊക്കെ പറയാൻ അമ്പലം മൊത്തം നീ തീറെഴുതി വാങ്ങിയോ. ഒരുപാട് നല്ല മനുഷ്യരെ പറയിപ്പിക്കാനായിട്ട് ഇങ്ങനെത്തെ വിവരക്കേട് എഴുതിവിടല്ലേ സുഹൃത്തേ.