മമ്മൂട്ടിയെ നായകനാക്കി കസബ എന്ന ചിത്രം ഒരുക്കിയാണ് നിധിന്‍ രഞ്ജി പണിക്കര്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2016ല്‍ ആണ് കസബ പുറത്തിറങ്ങിയത്. ആദ്യ സിനിമ പുറത്തിറങ്ങി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ സിനിമ കാവലുമായി നിധിന്‍ എത്തിയത്.
തന്റെ ആദ്യ സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കണം എന്നായിരുന്നു ആഗ്രഹമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നിധിന്‍ ഇപ്പോള്‍. എന്നാല്‍ ആ സിനിമ താന്‍ ചെയ്താല്‍ അത് കണ്‍വിന്‍സിംഗ് ആകുമോ എന്ന് ദുല്‍ഖറിന് സംശയമുണ്ടായിരുന്നതായും നിധിന്‍ പറയുന്നു.
”ആദ്യ സിനിമ ദുല്‍ഖറിനെ വച്ച് ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അന്നത് വര്‍ക്ക് ഔട്ടായില്ല. സെക്കന്റ് ഷോ കഴിഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു. അന്നത് താന്‍ ചെയ്താല്‍ കണ്‍വിന്‍സിംഗ് ആകുമോ എന്നൊരു സംശയം ദുല്‍ഖറിന് ഉണ്ടായിരുന്നു.”
”അങ്ങനെയൊരു സംശയം വന്നപ്പോള്‍ നമുക്ക് വേറെ ആലോചിക്കാം എന്ന് ഞാന്‍ പറഞ്ഞു. പിന്നെ വേറെ ആരെയും വെച്ച് ആ സിനിമ ആലോചിക്കാന്‍ പറ്റിയില്ല. വരും കാലങ്ങളില്‍ ദുല്‍ഖര്‍ ഉള്‍പ്പെടെയുള്ളവരെ വച്ച് പടം ആലോചിക്കുന്നുണ്ട്” എന്ന് നിധിന്‍ പറഞ്ഞു.
Read more
ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്. അതേസമയം, സൂപ്പര്‍ ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗം നിധിന്‍ ഒരുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.