'ഒപ്പം ഞാനുമുണ്ട് സഹോദരാ': ശ്രീജിത്തിനെ പിന്തുണച്ച് നിവിന്‍ പോളി

സ്വന്തം സഹോദരനെ ലോക്കപ്പില്‍ മര്‍ദിച്ച് കൊന്ന പൊലീസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നിരഹാരം കിടക്കുന്ന ശ്രീജിത്തിന് പിന്തുണയുമായി സിനിമാ താരം നിവിന്‍ പോളി. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് നിവിന്‍ ശ്രീജിത്തിനുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്.

തീവ്രവേദനയില്‍ 762 ദിവസങ്ങള്‍. ഹൃദയം തകരുകയാണ് ഇതു കാണുമ്പോള്‍. തന്റെ സഹോദരന്റെ മരണത്തിനു പിന്നിലുള്ള സത്യം അറിയാനുള്ള അവകാശം ശ്രീജിത്തിനുണ്ട്. ഈ രാജ്യത്തെ ഓരോ പൗരനുമുള്ളതുപോലെ നീതി ശ്രീജിത്തിനും അവകാശപ്പെട്ടതാണ്. ഞാനും നിന്നോടൊപ്പമുണ്ട് സഹോദരാ. ഈ ഒറ്റയാള്‍ പോരാട്ടത്തിന് എന്റെ അഭിനന്ദനം. നിവിന്‍ പോളി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

https://www.facebook.com/NivinPauly/photos/a.565188150217465.1073741827.408473859222229/1500647546671516/?type=3&theater

സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്ന് ആരോപിക്കപ്പെടുന്ന പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രണ്ടുവര്‍ഷമായി തുടരുന്ന ശ്രീജിത്തിന്റെ നിരാഹരം. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. സംഭവത്തില്‍ പൊലീസ് കംബ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിട്ടും പൊലീസുകാര്‍ക്കു എതിരെ നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് നിരാഹര സമരം ആരംഭിച്ചത്.