നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

സിനിമയില്‍ എത്തുന്ന എല്ലാവരോടും പേര് മാറ്റാന്‍ ആവശ്യപ്പെടാറുണ്ടെന്ന് നിവിന്‍ പോളി. ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്’ എന്ന ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ തന്നോട് പേര് മാറ്റാന്‍ പലരും ആവശ്യപ്പെട്ടിരുന്നു എന്നാണ് നിവിന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് സ്വീകരിക്കാനാണ് തന്നോട് പലരും ആവശ്യപ്പെട്ടത് എന്നാണ് നിവിന്‍ പറയുന്നത്. സിനിമയില്‍ വന്ന കാലത്ത് തന്റെ പേര് മാറ്റാന്‍ ഒക്കെ ഇന്‍ഡസ്ട്രിയില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല.

മലര്‍വാടി ആര്‍ട്സ് ക്ലബ് കഴിഞ്ഞ സമയത്താണ് തന്നോട് പേര് മാറ്റാന്‍ ആവശ്യപ്പെട്ടത്. പ്രകാശന്‍ എന്ന കഥാപാത്രത്തിന്റെ പേര് തന്നെ തിരഞ്ഞെടുക്കുന്നത് കരിയറില്‍ ഉയര്‍ച്ച ഉണ്ടാക്കുമെന്ന തരത്തിലാണ് പറഞ്ഞത്. കുറച്ച് നാള്‍ ആള്‍ക്കാര്‍ നിതിന്‍ മോളി എന്നായിരുന്നു വിളിച്ചു കൊണ്ടിരുന്നത്.

ഇപ്പോള്‍ അത് മാറി നിവിന്‍ പോളിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സിനിമയില്‍ വരുന്ന എല്ലാവരോടും പേര് മാറ്റാന്‍ വേണ്ടി പറയാറുണ്ട്. പേര് മാറ്റണം, അല്ലെങ്കില്‍ അക്ഷരം മാറ്റണം, രണ്ട് എന്‍ ഇടണം പേരില്‍ തുടങ്ങി ഓരോന്ന് പറയാറുണ്ട്. പക്ഷെ അത് നമ്മുടെ പാരന്റ്‌സ് നമുക്ക് ഇട്ട പേരല്ലേ.

അതാണ് അതിലെ ഏറ്റവും നല്ലകാര്യം. അത് മാറ്റേണ്ട കാര്യമൊന്നുമില്ല എന്നാണ് നിവിന്‍ പോളി ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, നിവിന്റെ ‘മലയാളി ഫ്രം ഇന്ത്യ’ തിയേറ്ററില്‍ മികച്ച വിജയം നേടുകയാണ്. എന്നാല്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമയ്‌ക്കെതിരെ കോപ്പിയടി വിവാദം ഉയര്‍ന്നിട്ടുണ്ട്.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ