തനിക്ക് ഭക്ഷണം പോലും കഴിക്കാന്‍ പണമില്ലാതിരുന്ന സാഹചര്യമുണ്ടായിരുന്നുവെന്ന് ബോളിവുഡ് നടി പരിനീതി ചോപ്ര. ടേപ്പ് കാസ്റ്റ് എന്ന അഭിമുഖത്തിലാണ് താരം തന്റെ ഏറ്റവും മോശം കാലഘട്ടത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്. ദാവത്-ഇ-ഇഷ്‌ക്, കില്‍ ദില്‍ എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായതോടെയാണ് തിരിച്ചടികള്‍ ആരംഭിച്ചതെന്നും പരിണീതി പറയുന്നു.
‘ ദാവത്-ഇ-ഇഷ്‌ക്, കില്‍ ദില്‍ എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. പിന്നീട് എന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. അതിന് മുമ്പ് ഞാന്‍ ഒരു വീട് വാങ്ങി വലിയ നിക്ഷേപങ്ങള്‍ നടത്തിയിരുന്നു. അതിനുശേഷം പണമില്ലാതിരുന്നതിനാല്‍ എല്ലാം അവസ്ഥയിലും തകര്‍ച്ചയിലേക്ക് നീങ്ങിയിരുന്നു. ഞാന്‍ എന്റെ വീടിനുള്ളിലെ നാല് ചുവരുകള്‍ക്കുള്ളിലേക്ക് ചുരുങ്ങി’ പരിണീതി പറഞ്ഞു.
‘ഞാന്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി, ഒരു ദിവസത്തെ മുഴുവന്‍ സമയവും ഉറങ്ങി തീര്‍ത്തു. ആ സമയത്ത് സുഹൃത്തുക്കളുണ്ടായിരുന്നില്ല. ഞാന്‍ ആരേയും കാണാനോ സംസാരിക്കാനോ തയ്യാറായിരുന്നില്ല. എന്റെ കുടുംബം ഉള്‍പ്പെടെ എല്ലാവരുമായുള്ള ബന്ധം ഞാന്‍ വിച്ഛേദിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ മാത്ര ഞാന്‍ എന്റെ കുടുംബത്തോട് സംസാരിക്കുമായിരുന്നു. ഞാന്‍ എന്റെ മുറിയിലായിരുന്നു എപ്പോഴും. ചിലപ്പോള്‍ ടിവി കാണും, അല്ലെങ്കില്‍ ഉറങ്ങും… ഞാന്‍ ഒരു സോമ്പിയേ പോലെയായിരുന്നു. വൈകാതെ വിഷാദവും പിടികൂടെ. എന്റെ സോഫയില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങി സമയം തള്ളി നീക്കി. പിന്നീട് അസുഖം ബാധിച്ച് തുടങ്ങി. ആറുമാസത്തോളം ഞാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പോലും പ്രത്യക്ഷപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചു’ പരിണീതി പറഞ്ഞു.
‘ഞാന്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി, ഒരു ദിവസത്തെ മുഴുവന്‍ സമയവും ഉറങ്ങി തീര്‍ത്തു. ആ സമയത്ത് സുഹൃത്തുക്കളുണ്ടായിരുന്നില്ല. ഞാന്‍ ആരേയും കാണാനോ സംസാരിക്കാനോ തയ്യാറായിരുന്നില്ല.
Read more
രണ്ടാഴ്ചയിലൊരിക്കല്‍ മാത്ര ഞാന്‍ എന്റെ കുടുംബത്തോട് സംസാരിക്കുമായിരുന്നു. ഞാന്‍ എന്റെ മുറിയിലായിരുന്നു എപ്പോഴും. ചിലപ്പോള്‍ ടിവി കാണും, അല്ലെങ്കില്‍ ഉറങ്ങും… ഞാന്‍ ഒരു സോമ്പിയേ പോലെയായിരുന്നു. വൈകാതെ വിഷാദവും പിടികൂടെ. എന്റെ സോഫയില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങി സമയം തള്ളി നീക്കി. പിന്നീട് അസുഖം ബാധിച്ച് തുടങ്ങി. പിന്നീട് ആറുമാസത്തോളം ഞാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പോലും പ്രത്യക്ഷപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചു’ പരിണീതി പറഞ്ഞു.