ആലിയ ഭട്ട് പൂജ ഭട്ടിന്റെ മകളോ? കിംവദന്തികളോട് പ്രതികരിച്ച് താരം

ഒരു കാലത്ത് ബോളിവുഡിലെ താരറാണിയായിരുന്നു പൂജ ഭട്ട്. താരത്തെ ചുറ്റിപറ്റി നിരവധി വിവാദങ്ങളും അഭ്യൂഹങ്ങളും ഉണ്ടാകാറുണ്ട്. ബോളിവുഡ് താരം ആലിയ ഭട്ട് പൂജ ഭട്ടിന്റെ മകളാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോൾ. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പൂജ തുറന്നു പറഞ്ഞത്.

പൂജയും ആലിയയും സംവിധായകൻ മഹേഷ് ഭട്ടിന്റെ മക്കളാണ്. ആലിയ ഭട്ടിന്റെ അർധസഹോദരിയാണ് പൂജ. ആലിയ പൂജയുടെ മകളാണെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. ഇതെല്ലം അസംബന്ധമാണ് എന്നാണ് പൂജ പറയുന്നത്. ഇത്തരത്തിലുള്ള വാർത്തകൾ ആദ്യമായല്ല പ്രചരിക്കുന്നതെന്നും താരം പറയുന്നു.

‘മറ്റൊരാളുടെ സഹോദരനെ കുറിച്ചോ സഹോദരിയെ കുറിച്ചോ അവരുടെ ബന്ധങ്ങളെക്കുറിച്ചോ സംസാരിക്കുന്നത് നമ്മുടെ രാജ്യത്ത് പുതിയ കാര്യമല്ല. അപ്പോൾ ഇതിനെ എങ്ങനെ നേരിടും? ഇതിനോടെല്ലാം എന്തിനാണ് പ്രതികരിക്കുന്നത്. ഇത് തികച്ചും അസംബന്ധമാണ്’ എന്നാണ് പൂജ ഭട്ട് പറഞ്ഞത്.

Read more

ഒരു കാലത്ത് വലിയ വിവാദമായി മാറിയ മഹേഷ് ഭട്ടും മകള്‍ പൂജാ ഭട്ടും ലിപ് ലോക്ക്’ ചെയ്യുന്ന ചിത്രത്തെക്കുറിച്ചും ഈയിടെ താരം പ്രതികരണം അറിയിച്ചിരുന്നു. സ്റ്റാര്‍ ഡസ്റ്റ് എന്ന മാസികയുടെ കവര്‍ പേജിലാണ് പൂജ പാട്ടിന്റെയും മഹേഷിന്റേയും ചുംബനചിത്രം വന്നത്. ഇതിനു പിന്നാലെ ഇരുവരും രൂക്ഷവിമർശനങ്ങൾക്ക് ഇരയാവുകയും ചെയ്തു.