പെരുമ്പിലാവ് കൊലപാതകത്തിന് കാരണം റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കം; പ്രതികളുടെ മൊഴി പുറത്ത്, പ്രതികൾ ലഹരി കടത്ത് കേസിൽ അടക്കം പിടിയിലായവർ

തൃശൂർ പെരുമ്പിലാവ് കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതികൾ. റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രതികളുടെ മൊഴി. അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആൾക്കൊപ്പം ലിഷോയും ബാദുഷയും റീൽസ് എടുത്തുവെന്നും ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കരണമെന്നുമാണ് പ്രതികൾ മൊഴി നാക്കിയിരിക്കുന്നത്.

ലഹരി കടത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ആദ്യം പൊലീസ് സംശയിച്ചത്. എന്നാൽ റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രതികളുടെ മൊഴി. അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആൾക്കൊപ്പം ലിഷോയും ബാദുഷയും റീൽസ് എടുത്തു. ഇത് അക്ഷയ് ചോദ്യം ചെയ്തിരുന്നു. ഇതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയും തർക്കവും നടന്നുവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പ്രതികൾ എല്ലാവരും ലഹരി കടത്ത് കേസുകളിൽ അടക്കം പ്രതികളാണെന്ന് പൊലീസ് പറയുന്നു. ലഹരി കടത്തിനെ ചൊല്ലിയുള്ള തർക്കമാണോ എന്നും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ്. അതേസമയം ഇന്നലെ രാത്രയാണ് തൃശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്നത്. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു.

മുഖ്യപ്രതി ലിഷോയ് ഇന്ന് രാവിലെയാണ് പൊലീസിന്റെ പിടിയിലായത്. കേസിൽ മറ്റൊരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പെരുമ്പിലാവ് സ്വദേശി നിഖിലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിൽ ഉള്ള ബാദുഷ അടക്കം നാല് പേരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. ആകാശ്, നിഖിൽ എന്നിവരാണ് പിടിയിലാണ് മറ്റ് രണ്ട് പേര്‍. അതേസമയം ലഹരി കടത്തിനെ ചൊല്ലിയുള്ള തർക്കമാണോ കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.