രാധേ ശ്യാം എന്തുകൊണ്ട് പരാജയപ്പെട്ടു, തുറന്നുപറഞ്ഞ് പ്രഭാസ്

പ്രഭാസ് നായകനായെത്തിയ ‘രാധേ ശ്യാ’മിന്് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെ കുറിച്ച് പ്രതികരിക്കുകയാണ് താരം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭാസ് ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിച്ചത്.

തന്നില്‍ നിന്ന് പ്രേക്ഷകര്‍ കുറച്ച് കൂടി നല്ലത് പ്രതീക്ഷിക്കുന്നുണ്ടായിരിക്കാമെന്നാണ് നടന്‍ പറയുന്നത്. ഒന്നുകില്‍ കോവിഡ് കാലത്തിന്റെയാകാം അല്ലെങ്കില്‍ തിരക്കഥയിലുള്ള എന്തോ കുറവ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചതെന്നും പ്രഭാസ് പറയുന്നു.

Read more

രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും സാങ്കേതികതയും റിലീസിന് ശേഷം വിമര്‍ശിക്കപ്പെട്ടിരുന്നു. ടി സീരീസും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 350 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ലഭിച്ചത് 214 കോടി മാത്രമാണ്.