ആരാധകര്‍ ആ കാര്യം അറിഞ്ഞാല്‍ എന്നെ കൊല്ലുമെന്ന് തോന്നി, ഞാനും പ്രശാന്തും അതിനെ കുറിച്ച് ആദ്യം സംസാരിച്ചതുമില്ല; വെളിപ്പെടുത്തി പ്രഭാസ്

‘ബാഹുബലി’ക്ക് പിന്നാലെ എത്തിയ പ്രഭാസ് സിനിമകള്‍ മിക്കതും തിയേറ്ററില്‍ ഫ്‌ലോപ്പ് ആയിരുന്നു. ബാഹുബലിക്ക് ശേഷം പാന്‍ ഇന്ത്യന്‍ താരമായി പ്രഭാസിന്റെ സിനിമകള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ സിനിമകള്‍ ദുരന്തമായതോടെ വരാനിരിക്കുന്ന ‘സലാര്‍’ സിനിമയ്ക്കായി അമിത പ്രതീക്ഷയാണ് ആരാധകര്‍ക്ക്.

സലാര്‍ സിനിമയുടെ പ്രമോഷനിടെ പ്രഭാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രശാന്ത് നീല്‍ ചിത്രം ‘കെജിഎഫ്’ പുറത്തിറങ്ങിയതിന് പിന്നാലെ അത്തരത്തിലുള്ള സിനിമകളിലാണ് പ്രഭാസ് അഭിനയിക്കേണ്ടിയിരുന്നത് എന്നൊരു ചര്‍ച്ച ഉര്‍ന്നിരുന്നു. ഇത് തന്നോടും പലരും പറഞ്ഞിരുന്നതായാണ് പ്രഭാസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

”ഞാന്‍ പോകുന്നിടത്ത് എല്ലാം ആളുകള്‍ കെജിഎഫിനെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ആ സിനിമ ഇതുവരെ കണ്ടിട്ടില്ല. പിന്നീടാണ് ഞാന്‍ പ്രശാന്തിനെ പരിചയപ്പെടുന്നത്. എന്നാല്‍ ഞങ്ങള്‍ രണ്ടുപേരും കുറച്ച് നാണക്കാരായതിനാല്‍ പലതും സംസാരിച്ചെങ്കിലും ഒന്നിച്ച് സിനിമയെ ചെയ്യുന്നതിനെ കുറിച്ച് മിണ്ടിയില്ല.”

”പിന്നീടാണ് സലാറിനായി എന്നെ സമീപിച്ചത്. അപ്പോഴേക്കും ഞാന്‍ മറ്റ് പ്രോജക്ടുകളുമായി തിരക്കിലായി. ഇത് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞ് ഒഴിയാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പക്ഷെ നോ പറഞ്ഞെന്ന് എന്റെ ആരാധകര്‍ അറിഞ്ഞാല്‍ എന്നെ കൊല്ലുമെന്ന് തോന്നി. നാഗ് അശ്വിന്‍ഡ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ തിരക്കിലായിട്ടും ഞാന്‍ സലാര്‍ ചെയ്യാമെന്നേറ്റു.”

”ആദ്യം 45 ദിവസമായിരുന്നു അവര്‍ ചോദിച്ചതെങ്കിലും 102 ദിവസം എടുത്താണ് ഞാന്‍ ഷൂട്ടിംഗ് തീര്‍ത്തത്” എന്നാണ് പ്രഭാസ് പറയുന്നത്. അതേസമയം, ഡിസംബര്‍ 22ന് ആണ് സലാര്‍ റിലീസിനൊരുങ്ങുന്നത്. സമീപകാലത്ത് ഏറെ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം കൂടിയാണ് ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന സലാര്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം