ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസമാണ് മമ്മൂക്ക: മാമാങ്കത്തിലെ സുന്ദരി

സാമൂതിരി കാലഘട്ടത്തിലെ വീരന്മാരായ ചാവേറുകളുടെ പോരാട്ടത്തിന്റെ ചരിത്രം പറയാനെത്തുകയാണ് മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം അണിയറയില്‍ ഒരുങ്ങുകയാണ്. ബോളിവുഡ് നടി പ്രാച്ചി തെഹ്ലാനാണ് മാമാങ്കത്തിലെ നായിക. ഇന്ത്യന്‍ നെറ്റ്‌ബോല്‍ ടീമിനെ നയിക്കുകയും ദേശീയ ബാസ്‌കറ്റ് ബോള്‍ ടീമില്‍ കളിക്കുകയും ചെയ്തിട്ടുള്ള  പ്രാച്ചി മാമാങ്കത്തിലേക്കുള്ള തന്റെ വരവ് ഏറ്റവും വലിയ ഭാഗ്യമാണെന്നാണ് പറയുന്നത്.

“എന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ ഭാഗ്യം എന്നാണ് മാമാങ്കത്തിനെ വിശേഷിപ്പിക്കേണ്ടത്. ടി.വി. സീരിയലില്‍ അഭിനയിക്കുന്നതിനിടയിലാണ് “മാമാങ്ക”ത്തിന്റെ ഓഡിഷന് വിളിക്കുന്നത്. ഓഡിഷന്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞെങ്കിലും ഇത്രയും വലിയ ഒരു ചിത്രത്തില്‍ ഉണ്ണിമായയെപ്പോലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടുമെന്ന് വിചാരിച്ചതല്ല. പക്ഷേ, ഒടുവില്‍ ആ ഭാഗ്യം എന്നെത്തേടിയെത്തി.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പ്രാച്ചി പറഞ്ഞു.

Image may contain: 6 people, people smiling, people on stage and text

ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും പ്രാച്ചി തെഹ്ലാന പറയുന്നു. “നേരത്തെതന്നെ മമ്മൂട്ടിയുടെ ഫാനാണ് ഞാന്‍. അദ്ദേഹത്തെ മമ്മൂക്ക എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം. മാമാങ്കം സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഞാന്‍ എന്തു ചെയ്യുകയായിരുന്നെന്നും എന്റെ ഹോബീസ് എന്തൊക്കെയായിരുന്നെന്നുമൊക്കെ അദ്ദേഹം ചോദിച്ചിരുന്നു. സിനിമയില്‍ ഓരോ രംഗവും എങ്ങനെ ചെയ്യണമെന്നൊക്കെ അദ്ദേഹം പറഞ്ഞുതന്നിരുന്നു. നടന്‍ എന്നതിലുപരി അദ്ദേഹം വലിയൊരു മനുഷ്യസ്നേഹിയും നല്ല വ്യക്തിത്വത്തിന്റെ ഉടമയുമാണ്,”പ്രാച്ചി പറഞ്ഞു.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?