ലാലേട്ടന്‍ ഫാന്‍ ആണെങ്കിലും, ലിജോയുടെ സിനിമ ആയതുകൊണ്ടാണ് ഏറെ ആവേശം: പൃഥ്വിരാജ്

ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ കോംമ്പോയില്‍ ഒരുങ്ങുന്ന സിനിമയെ കുറിച്ച് പറഞ്ഞ് പൃഥ്വിരാജ്. അതിന്റെ വിഷയം എന്താണെന്ന് തനിക്ക് അറിയാം, അതുകൊണ്ട് തന്നെ ആ സിനിമ കാണാന്‍ താന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് എന്നാണ് താരം പറയുന്നത്. ‘കാപ്പ’ സിനിമയുടെ പ്രസ് മീറ്റിലാണ് പൃഥ്വിരാജ് സംസാരിച്ചത്.

ലാലേട്ടന്‍ ഫാന്‍ ആണെങ്കിലും ലിജോയുടെ സിനിമ എന്നതാണ് തന്നെ ആവേശം കൊള്ളിക്കുന്നത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ലാലേട്ടനെ വച്ച് ലിജോ ചെയ്യുന്ന സിനിമ ഒരു ലിജോ ജോസ് പെല്ലിശ്ശേരി സിനിമ തന്നെയാണ്. അതിന്റെ വിഷയം എന്താണെന്ന് അറിയാം.

അതുകൊണ്ട് പറയുകയാണ്. ആ സിനിമ കാണാന്‍ ഞാന്‍ അങ്ങേയറ്റം എക്‌സൈറ്റഡ് ആണ്. ഒരു ലാലേട്ടന്‍ ഫാന്‍ ആണെങ്കില്‍ പോലും ആ സിനിമയെ സംബന്ധിച്ച് എന്റെ ഏറ്റവും വലിയ ആവേശം അത് ലിജോയുടെ സിനിമയാണ് എന്നതാണ്.

ലിജോയുടെ സംവിധാനത്തില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ഒരു താരം, അഭിനേതാവ് എന്നീ നിലകളിലൊക്കെ ഒരു പുതുമ കൊണ്ടുവരാന്‍ ലാലേട്ടനും ശ്രമിക്കുമെന്ന് ഞാന്‍ കരുതുന്നു. ഭയങ്കര ചലഞ്ചിംഗ് സിനിമയാണ് അത്. പുറത്ത് എത്രത്തോളം അതിനെക്കുറിച്ച് അറിയാമെന്ന് എനിക്കറിയില്ല.

ഒരു വലിയ സിനിമയാണ് അത്. രാജസ്ഥാനിലാണ് ഫുള്‍ ഷൂട്ട് ചെയ്യുന്നത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ജീത്തു ജോസഫ് ചിത്രം ‘റാം’ പൂര്‍ത്തിയാക്കിയ ശേഷമാണ് മോഹന്‍ലാല്‍ ലിജോ ചിത്രത്തില്‍ വേഷമിടുക.

Latest Stories

മണ്ണില്‍ വീഴുന്ന ചോരയ്ക്ക് ജനത പകരം ചോദിക്കുന്ന കാലം വരും; സിപിഎം കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചാല്‍ തീരുന്ന പ്രശ്നങ്ങളേ കേരളത്തിലുള്ളുവെന്ന് രമേശ് ചെന്നിത്തല

എടാ കൊച്ചുചെറുക്കാ എന്നെ മാർക്ക് ചെയ്യാൻ നിന്റെയൊന്നും ചേട്ടന്മാർ വിചാരിച്ചിട്ട് നടന്നിട്ടില്ല, കോൺസ്റ്റസിന് കലക്കൻ മറുപടി നൽകി ബുംറ; വീഡിയോ കാണാം

നായകന്റെ പേടി സ്വപ്നം ആണ് ഇന്ന് ഇന്ത്യൻ താരങ്ങളുടെ ആ പ്രവർത്തി, കോഹ്‌ലിയുടെ രീതി ഞെട്ടിച്ചു; സൂപ്പർതാരത്തെക്കുറിച്ച് അലിസ ഹീലി

ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാറിന്റെ ദത്തുപുത്രനായി സ്വയം മാറി; കേരളത്തില്‍ ഭരണസ്തംഭനം ഉണ്ടാക്കാന്‍ ശ്രമിച്ചു; ആഞ്ഞടിച്ച് എം സ്വരാജ്

രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാന്‍ ശ്രമം; പീഡന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; തുടരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍; കൃഷി വകുപ്പില്‍ നിന്ന് 29 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് യു പ്രതിഭ എംഎല്‍എ

മന്‍മോഹന്‍ സിംഗിന് പ്രത്യേക സ്മാരകം; കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ വിമര്‍ശനവുമായി ശര്‍മിഷ്ഠ മുഖര്‍ജി

ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

ഊര്‍മിള കോട്ടാരെയുടെ കാറിടിച്ച് മെട്രോ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം; താരം പരിക്കുകളോടെ ചികിത്സയില്‍