ലാലേട്ടന്‍ ഫാന്‍ ആണെങ്കിലും, ലിജോയുടെ സിനിമ ആയതുകൊണ്ടാണ് ഏറെ ആവേശം: പൃഥ്വിരാജ്

ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ കോംമ്പോയില്‍ ഒരുങ്ങുന്ന സിനിമയെ കുറിച്ച് പറഞ്ഞ് പൃഥ്വിരാജ്. അതിന്റെ വിഷയം എന്താണെന്ന് തനിക്ക് അറിയാം, അതുകൊണ്ട് തന്നെ ആ സിനിമ കാണാന്‍ താന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് എന്നാണ് താരം പറയുന്നത്. ‘കാപ്പ’ സിനിമയുടെ പ്രസ് മീറ്റിലാണ് പൃഥ്വിരാജ് സംസാരിച്ചത്.

ലാലേട്ടന്‍ ഫാന്‍ ആണെങ്കിലും ലിജോയുടെ സിനിമ എന്നതാണ് തന്നെ ആവേശം കൊള്ളിക്കുന്നത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ലാലേട്ടനെ വച്ച് ലിജോ ചെയ്യുന്ന സിനിമ ഒരു ലിജോ ജോസ് പെല്ലിശ്ശേരി സിനിമ തന്നെയാണ്. അതിന്റെ വിഷയം എന്താണെന്ന് അറിയാം.

അതുകൊണ്ട് പറയുകയാണ്. ആ സിനിമ കാണാന്‍ ഞാന്‍ അങ്ങേയറ്റം എക്‌സൈറ്റഡ് ആണ്. ഒരു ലാലേട്ടന്‍ ഫാന്‍ ആണെങ്കില്‍ പോലും ആ സിനിമയെ സംബന്ധിച്ച് എന്റെ ഏറ്റവും വലിയ ആവേശം അത് ലിജോയുടെ സിനിമയാണ് എന്നതാണ്.

ലിജോയുടെ സംവിധാനത്തില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ഒരു താരം, അഭിനേതാവ് എന്നീ നിലകളിലൊക്കെ ഒരു പുതുമ കൊണ്ടുവരാന്‍ ലാലേട്ടനും ശ്രമിക്കുമെന്ന് ഞാന്‍ കരുതുന്നു. ഭയങ്കര ചലഞ്ചിംഗ് സിനിമയാണ് അത്. പുറത്ത് എത്രത്തോളം അതിനെക്കുറിച്ച് അറിയാമെന്ന് എനിക്കറിയില്ല.

Read more

ഒരു വലിയ സിനിമയാണ് അത്. രാജസ്ഥാനിലാണ് ഫുള്‍ ഷൂട്ട് ചെയ്യുന്നത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ജീത്തു ജോസഫ് ചിത്രം ‘റാം’ പൂര്‍ത്തിയാക്കിയ ശേഷമാണ് മോഹന്‍ലാല്‍ ലിജോ ചിത്രത്തില്‍ വേഷമിടുക.