ഞങ്ങള്‍ നെപ്പോ കിഡ്‌സ് ആണ്, കുടുംബപ്പേര് കൊണ്ട് മാത്രമാണ് എനിക്ക് സിനിമ കിട്ടിയത്; തുറന്നു പറഞ്ഞ് പൃഥ്വിരാജ്

ബോളിവുഡില്‍ വിവാദമായെങ്കിലും തെന്നിന്ത്യന്‍ സിനിമയില്‍ അധികം ചര്‍ച്ചകള്‍ നടക്കാതിരുന്ന വിഷയമാണ് നെപ്പോട്ടിസം. തെന്നിന്ത്യയില്‍ പലരും കുടുംബപരമായി സിനിമാ പാരമ്പര്യം നിലനിര്‍ത്തുന്നവരാണെങ്കില്‍ പോലും സ്വജനപക്ഷപാതം എന്ന തരത്തില്‍ വളരെ വിരളമായ ചര്‍ച്ചകള്‍ മാത്രമാണ് ഉയര്‍ന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ തുറന്നു സംസാരിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

താനും ദുല്‍ഖറുമൊക്കെ നെപ്പോ കിഡ്‌സ് ആണ് എന്നും അതിന്റെ കാരണവുമാണ് പൃഥ്വിരാജ് മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ”ഞങ്ങള്‍ വളരേയേറെ പരിചയമുള്ളവരാണ്. ഞങ്ങള്‍ നെപ്പോ കിഡ്‌സ് ആണ്. സിനിമയിലേക്ക് എനിക്ക് വരാന്‍ വളരെ എളുപ്പമായിരുന്നു എന്നതാണ് വസ്തുത.”

”അത് ഞാന്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്റെ കുടുംബപ്പേര് കൊണ്ട് മാത്രമാണ് എനിക്ക് എന്റെ ആദ്യ സിനിമ ലഭിച്ചത്. ഞാന്‍ ഒരു നല്ല നടനാകുമെന്ന് ആരോ കരുതി, എന്നെ സ്‌ക്രീന്‍ ടെസ്റ്റ് പോലും ചെയ്തിട്ടില്ല. എന്നാല്‍, ഒരിക്കല്‍ സിനിമയില്‍ വന്നാല്‍ തന്റെ കഴിവ് തെളിയിക്കുന്ന കാര്യത്തില്‍ എല്ലാവരും നേരിടേണ്ടത് ഒരേ കാര്യം തന്നെയാണ്.”

”എന്റെ ആദ്യ സിനിമയ്ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്റെ കുടുംബം നല്‍കിയ പേരിനോടാണ്. പക്ഷേ, എന്റെ ആദ്യ സിനിമയോട് മാത്രമേ ഞാന്‍ കടപ്പെട്ടിട്ടുള്ളൂ. എന്നെക്കാള്‍ കഴിവുള്ള ആളുകള്‍ ആ അവസരത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

അതേസമയം, പൃഥ്വിരാജിന്റെ പിതാവ് സുകുമാരന്‍, അമ്മ മല്ലിക, ചേട്ടന്‍ ഇന്ദ്രജിത്ത്, ഏട്ടത്തി പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവര്‍ സിനിമാതാരങ്ങളാണ്. സിനിമയില്‍ നിന്നും ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരേയൊരാള്‍ തന്റെ ഭാര്യ സുപ്രിയ മേനോന്‍ ആണെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി