ബോളിവുഡിന് മോശം സമയം, 'പത്താന്‍' വരുന്നതോടെ മാറും; ഷാരൂഖ് ഖാനില്‍ പ്രതീക്ഷ അര്‍പ്പിച്ച് പൃഥ്വിരാജും

ബോളിവുഡ് അടുത്ത വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന ‘പത്താന്‍’. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് ബോളിവുഡില്‍ വിജയിച്ചത്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതാണ് പത്താനെ ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷകളിലേക്ക് നീക്കിനിര്‍ത്തുന്നത്. ഇതേ പ്രതീക്ഷ തന്നെയാണ് പൃഥ്വിരാജും ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.

ബോളിവുഡ് ചിത്രങ്ങളുടെ പരാജയത്തിന് കാരണം ബോളിവുഡിന് മോശം സമയം ആണെന്നതു കൊണ്ട് മാത്രമാണ്. മറ്റൊന്നുമല്ല. ബോളിവുഡ് വീണ്ടും ഉണരാന്‍ ഒരു വലിയ സിനിമ മതി. അത് ഷാരൂഖ് ഖാന്റെ പത്താന്‍ ആയിരിക്കും എന്നാണ് പൃഥ്വിരാജ് പറയുന്നത്.

”ബോളിവുഡ് ഇപ്പോള്‍ എങ്ങനെയാണ് പോകുന്നത്? അവര്‍ക്ക് എങ്ങനെയാണ് ഇത്രയും വലിയ വിദേശ വിപണികള്‍ തുറക്കാന്‍ കഴിയുന്നത്. മധ്യകാലഘട്ടത്തെ കുറിച്ചല്ല ഞാന്‍ പറയുന്നത്. ഈ ഒരു കാലഘട്ടത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ബോളിവുഡില്‍ ഇനി ഒരു ഹിറ്റ് ഉണ്ടാകും. അത് പത്താന്‍ ആയിരിക്കും.”

”ഈ വലിയൊരു സിനിമയ്ക്ക് ശേഷം വീണ്ടും മറ്റ് വലിയ സിനിമകള്‍ വരും” എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ ചര്‍ച്ചയ്ക്കിടെയാണ് പൃഥ്വിരാജ് സംസാരിച്ചത്. ജനുവരി 22ന് ആണ് പത്താന്‍ റിലീസിന് ഒരുങ്ങുന്നത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നീ താരങ്ങളും സിനിമയില്‍ വേഷമിടുന്നുണ്ട്.

Latest Stories

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി

'അടിസ്ഥാനപരമായി തെറ്റായ നടപടി'; ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ കടുത്ത വിയോജിപ്പുമായി കോണ്‍ഗ്രസ്; 'പ്രതിപക്ഷം നിര്‍ദേശം തള്ളി ഏകപക്ഷീയ നിലപാട്'