അത് മോഹന്‍ലാല്‍ ഫാന്‍സല്ലേ , എനിക്ക് ഫാന്‍സില്ലല്ലോയെന്ന് പ്രിയദര്‍ശന്‍; ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് ആരാധകര്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ഒടിടി റിലീസ് തീരുമാനിച്ചതിന് പിന്നാലെ ആരാധകര്‍ തങ്ങളുടെ എതിര്‍പ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രകടമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ഫാന്‍സ് ഗ്രൂപ്പുകളിലും വലിയ സംവാദങ്ങള്‍ തന്നെയാണ് നടന്നത്.

ഇപ്പോഴിതാ സംവിധായകന്‍ റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ ചിത്രം ഒടിടിയിലെത്തുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ആരാധകരെക്കുറിച്ച് പറഞ്ഞതിങ്ങനെ

ഞാന്‍ സിനിമയെടുത്തതേയുള്ളു ഫാന്‍സിനെയൊന്നും ആലോചിച്ചിട്ടില്ല, ഫാന്‍സ് മോഹന്‍ലാല്‍ ഫാന്‍സല്ലേ എനിക്ക് ഫാന്‍സൊന്നും ഇല്ലല്ലോ. യഥാര്‍ത്ഥ ആരാധകരാണെങ്കില്‍ അവര്‍ക്ക് നിരാശയുണ്ടാകും. എനിക്കുണ്ടായ അതേ നിരാശ. അതുറപ്പാണ് പക്ഷേ നമ്മള്‍ സഹിച്ചല്ലേ പറ്റൂ. എന്തു ചെയ്യാന്‍ പറ്റും നമ്മുടെ കയ്യിലല്ലല്ലോ. വിട്ടുപോയില്ലേ ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല.

Read more

എന്നാല്‍ ഈ മറുപടിയിലൊന്നും ആരാധകര്‍ തൃപ്തരല്ലെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന ഉപദേശവും ആരാധകരുടെ ഭാഗത്ത് നിന്ന് പുറത്തുവരുന്നുണ്ട്.