'പരസ്പരം പടവെട്ടുകയും ചെളിവാരി എറിയുകയും ചെയ്യാതെ അവരുടെ വിജയത്തിനായി ഒന്നിക്കൂ'

കേരളത്തിലും പുറത്തു ഏറെ ആരാധകരുള്ള നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും ഉറ്റ സുഹൃത്തുക്കളാണെങ്കിലും ഫാന്‍സിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. ഇരുവരുടെ ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന ആരാധകര്‍ സോഷ്യല്‍ മീഡിയയിലെ സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ താരങ്ങള്‍ക്കായുള്ള പോര്‍വിളികള്‍ ഒഴിവാക്കി അവരുടെ ചിത്രങ്ങളുടെ വിജയത്തിനായി ഒന്നിക്കൂ എന്ന കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്.

“സ്‌നേഹിതരെ മമ്മുക്കയും, ലാലേട്ടനും മലയാളത്തിന്റെ ഇതിഹാസങ്ങളാണ് ഒരു നാണയത്തിന്റെ അകവും പുറവും ആണവര്‍, നമ്മള്‍ക്ക് നമ്മള്‍ വിശ്വസിക്കുന്ന ദൈവങ്ങളോട് പ്രാര്‍ത്ഥിക്കാം നമ്മള്‍ അവര്‍ ജീവിച്ച കാലത്ത് ജീവിക്കുന്നതിനും അല്ലയെങ്കില്‍ അവരുടെ കാലത്ത് നമ്മള്‍ ജനിച്ചതിലും ആയതിനാല്‍ പരസ്പരം അവര്‍ക്കു വേണ്ടി പടവെട്ടുകയും ചെളിവാരി എറിയുകയും ചെയ്യാതെ അവര്‍ക്ക് വേണ്ടി അവരുടെ കലാരൂപങ്ങളുടെ വിജയത്തിനായി ഒന്നിക്കാം സ്‌നേഹത്തോടെ…” ജോബി ജോര്‍ജ് ്‌ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read more

മാമാങ്കമാണ് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ മമ്മൂട്ടി ചിത്രത്തിന്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലോകവ്യാപകമായി 2000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യദിനം 23 കോടി നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ബിഗ് ബ്രദറാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.