ശ്രീനിവാസൻ നായകനാക്കി ജയരാജ് വിജയൻ ഒരുക്കിയ ചിത്രമായിരുന്നു മണിബാക്ക് പോളിസി. തിയേറ്ററുകളിൽ പരാജയമായി മാറിയ ചിത്രത്തെക്കുറിച്ചും അതുമൂലം നേരിട്ട സാമ്പത്തിക തകർച്ചയും പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമ്മാതാവുമായ മനോജ് രാംസിങ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയെപ്പറ്റി സംസാരിച്ചത്.
ജയരാജ് പറഞ്ഞ ആശയത്തിൽ നിന്നാണ് മണിബാക്ക് പോളിസി എന്ന സിനിമ നിർമ്മിക്കാൻ താൻ തയ്യാറായത്. ആശയം കേട്ടപ്പോൾ തനിക്കും ശ്രീനിവാസനും ഇഷ്ടപ്പെടുകയും ചെയ്തു. ഏകദേശം രണ്ട് വർഷം എടുത്താണ് സിനിമയുടെ കഥ എഴുതിയത്. ഹാസ്യം പ്രധാന ഘടകമായെടുത്ത ചിത്രം ഷൂട്ട് ചെയ്യാൻ തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് കഥ വായിച്ച ശേഷം വിനീത് ശ്രീനിവാസൻ വിളിച്ച് ആ പടം എടുക്കരുതെന്ന് തന്നോട് പറഞ്ഞിരുന്നു.
കാരണം സിനിമയെക്കുറിച്ചുള്ള ആളുകളുടെ കാഴ്ച്ചപ്പാട് മാറി. അതുകൊണ്ട് തന്നെ ആ സിനിമ എത്രമാത്രം വിജയിക്കും എന്ന് പറയാൻ പറ്റില്ലന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ഷൂട്ടിങ്ങിന്റെ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞത് കൊണ്ടു തന്നെ വിനീത് ശ്രീനിവാസന്റെ അഭിപ്രായം അവഗണിക്കുകയായിരുന്നു.
Read more
മണിബാക്ക് പോളിസി റീലിസായ അന്ന് തന്നെ ദുൽഖർ സൽമാന്റെ എബിസിഡിയും റീലിസായിരുന്നു. അതുകൊണ്ട് തന്നെ സിനിമ പരാജയപ്പെടുമെന്ന കാര്യത്തിൽ എല്ലാവർക്കും ഉറപ്പായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം ഒരു കോടി രൂപയാണ് ചിത്രത്തിന് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.