'വിജി തമ്പിയാണ് എല്ലാറ്റിനും കാരണമായത്, ദിലീപിനെ വെച്ച് പടം ചെയ്താൽ അനുഭവിക്കും എന്ന് പറഞ്ഞത് ഫലിച്ചു'; മനസ്സ് തുറന്ന് നിർമ്മാതാവ്

ദിലീപ് നായകനായ ചിത്രമായിരുന്നു നാടോടിമന്നൻ. പ്രതീക്ഷിച്ച വിജയം നേടാതെ പോയ സിനിമയുടെ ചിത്രീകരണ സമയത്ത് നിർമ്മാതാവ് എന്ന നിലയിൽ തനിക്കു നേരിടേണ്ടി വന്ന പ്രതിസന്ധികളും സാമ്പത്തിക തകർച്ചയും തുറന്ന് പറയുകയാണ് നിർമ്മാതാവായ വി. എസ്. സുരേഷ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി മനസ്സ് തുറന്നത്.

സിനിമ മേഖലയിൽ നല്ല മനസ്സിനുടമയാണ് ദീലിപ്. താൻ ദീലിപിനെ വെച്ച് സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഇൻ്റസ്ട്രിയിലുള്ളവർ തന്നെ പറഞ്ഞത് താൻ അനുഭവിക്കാൻ പോകുവാണെന്നാണ്. പക്ഷേ തന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം നല്ല മനുഷ്യനാണ്.  അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവരാണ് പ്രശ്നമുണ്ടാക്കുന്നവർ. അതാണ് തനിക്കും സംഭവിച്ചത്.

വിജയിച്ച നിർമ്മാതാവ് അടുത്ത ചിത്രം ചെയ്യുമ്പോൾ മാന്യമായ രീതിയിൽ അതേ സംവിധായകനെ വെച്ച് സിനിമ ചെയ്യും.താനും അങ്ങനെയാണ് ചെയ്തത്. കുടുംബ കോടതി കഴിഞ്ഞാണ് സല്ലാപം ചെയ്യുന്നത്. രണ്ടും വിജയമായിരുന്നു. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നാടോടിമന്നൻ എന്ന സിനിമ താൻ നിർമ്മിക്കുന്നത് . വിജി തമ്പിയായിരുന്നു സിനിമ ഡയറ്ക്ട് ചെയ്യ്തത്. ദീലിപായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തിയത്.

തിരക്കഥ എഴുതിയത് തന്റെ സഹോദരനായിരുന്നു. പക്ഷേ ആ കാര്യം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ അവസാന നിമിഷം വരെ തന്റെ ഒപ്പം ചർച്ചകൾക്കിരുന്ന വിജി ഇത് അറിഞ്ഞതിന് പിന്നാലെ അവസാന നിമിഷം മാറുകയായിരുന്നു.  പിന്നീട് അവർ ഡയലോ​ഗ്സ് കൃഷ്ണ പൂജപ്പുരയെ കൊണ്ടാണ്  എഴുതിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സഹോദരൻ പറഞ്ഞത് കൊണ്ട് മാത്രമാണ് അന്ന് സിനിമ ചെയ്തത്. ഇല്ലെങ്കിൽ ചെയ്യില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.