ഫഹദുമായി സംസാരിച്ച് പോലും നോക്കാതെ മറ്റ് ഓപ്ഷന്‍സ് നോക്കുന്നത് എന്തിനാണെന്ന് അല്ലു ചോദിച്ചു: സുകുമാര്‍

റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളില്‍ പുഷ്പ സിനിമ 200 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന്റെ പ്രകടനത്തിനൊപ്പം ഫഹദ് ഫാസിലിന്റെ പ്രകടനവും കൈയടി നേടുകയാണ്. ചിത്രത്തില്‍ ബന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രമായാണ് അല്ലു അര്‍ജുന്‍ വേഷമിട്ടത്.

പുഷ്പയുടെ എഴുത്ത് തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ഫഹദ് ആയിരുന്നു മനസ്സില്‍ എന്നാണ് സംവിധായകന്‍ സുകുമാര്‍ ഡൂള്‍ ന്യൂസിനോട് പറയുന്നത്. ബന്‍വറിന് വേണ്ടി മറ്റാരെയും പരിഗണിച്ചിരുന്നില്ല. പക്ഷെ ഫഹദ് ഈ റോള്‍ ചെയ്യുമോയെന്ന് അറിയില്ലായിരുന്നു. വേറെ ആരെയെങ്കിലും നോക്കണോയെന്ന് ആലോചിച്ചിരുന്നു.

എന്നാല്‍ ആദ്യത്തെ ഓപ്ഷനിലുള്ള ആളുമായി സംസാരിച്ച് പോലും നോക്കാതെ മറ്റു ഓപ്ഷന്‍സ് നോക്കുന്നത് എന്തിനാണെന്ന് അല്ലു ചോദിച്ചു. സംസാരിച്ചു നോക്കിയാലല്ലേ ഫഹദ് റോള്‍ ചെയ്യുമോ ഇല്ലയോ എന്ന് അറിയുകയുള്ളുവെന്നും പറഞ്ഞ് അല്ലു നിര്‍ബന്ധിച്ചു എന്നാണ് സുകുമാര്‍ പറയുന്നത്.

അങ്ങനെ താന്‍ ഫഹദുമായി സംസാരിച്ചു. തന്റെ അവസാന ചിത്രമായ രംഗസ്ഥലം ഏറെ ഇഷ്ടമായെന്ന് ഫഹദ് പറഞ്ഞു. അങ്ങനെ അന്നത്തെ സംസാരത്തിനൊടുവില്‍ പുഷ്പയിലെ ബന്‍വര്‍ സിംഗ് ഷെഖാവത്താകാന്‍ അദ്ദേഹം സമ്മതിച്ചുവെന്ന് സംവിധായകന്‍ വ്യക്തമാക്കി.

ഫഹദുമായി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെ അദ്ദേഹത്തോടുള്ള എന്റെ സ്‌നേഹവും ആരാധനയും വര്‍ദ്ധിച്ചു. പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ഫഹദ് നിറഞ്ഞു നില്‍ക്കും. ആ ഭാഗത്തില്‍ പ്രധാനമായും ഫഹദും അല്ലുവും മാത്രമാണുള്ളത് എന്നും സുകുമാര്‍ പറഞ്ഞു. പുഷ്പ: ദ റൈസ് എന്ന ആദ്യ ഭാഗമാണ് ഡിസംബര്‍ 17ന് റിലീസ് ചെയ്തത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്