സിനിമാരംഗത്ത് പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ചൂഷണം ചെയ്യപ്പെട്ടതായി തോന്നിയിട്ടുണ്ടെന്ന് നടി രാധിക ആപ്തെ. രാം ഗോപാല്‍ വര്‍മയുടെ രക്ത് ചരിത്ര എന്ന സിനിമയിലും മഹേഷ് മഞ്ജ്‍രേകറിന്‍റെ വാഹ് ലൈഫ് ഹോ തോ ഐസി എന്ന സിനിമയിലെയും അനുഭവത്തെ കുറിച്ചാണ് രാധിക പറഞ്ഞത്.
രക്ത് ചരിത്രയില്‍ അഭിനയിപ്പോള്‍ ഒരു ഭാഷയില്‍ മാത്രം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് തമിഴിലും തെലുങ്കിലും തന്നെക്കൊണ്ട് അഭിനയിപ്പിച്ചു. പക്ഷേ മതിയായ പ്രതിഫലം നല്‍കിയില്ലെന്ന് രാധിക ആപ്തെ പറയുന്നു.
Read more
വാഹ് ലൈഫ് ഹോ തോ ഐസി എന്ന സിനിമയില്‍ പ്രതിഫലം ഇല്ലാതെ അഭിനയിക്കാനാണ് തന്നോട് ആവശ്യപ്പെട്ടത്. ഷൂട്ടിംഗ് സെറ്റിലെത്തിപ്പോഴാണ് ബാലതാരത്തിന് ഉള്‍പ്പെടെ പ്രതിഫലം നല്‍കിയിട്ടുണ്ടെന്ന് അറിഞ്ഞത്. ഇത് തനിക്ക് അസഹ്യമായി തോന്നിയെന്നും രാധിക പ്രതികരിച്ചു.