ഞാന്‍ ഇന്ദിരാഗാന്ധിയായി വേഷമിട്ട ചിത്രം കണ്ട് രാജമൗലിയുടെ പിതാവ് കരഞ്ഞു, എന്റെ കുട്ടീ ഞാന്‍ നിന്നില്‍ ഏറെ അഭിമാനിക്കുന്നു അദ്ദേഹം പറഞ്ഞു: കങ്കണ

നടി കങ്കണ റണാവത്ത് മുഖ്യവേഷത്തില്‍ എത്തുന്നപുതിയ ചിത്രമാണ് ‘എമര്‍ജന്‍സി’. അടിയന്തരാവസ്ഥ കാലം പ്രമേയമാകുന്ന ചിത്രം റിതേഷ് ഷായാണ് സംവിധാനം ചെയ്യുന്നത്. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണുകയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

സംവിധായകന്‍ എസ്. എസ് രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ വിജേന്ദ്ര പ്രസാദ് എമര്‍ജന്‍സി കണ്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ചിത്രം കണ്ടതിന് ശേഷം അദ്ദേഹം മികച്ച അഭിപ്രായം പറഞ്ഞുവെന്നും ഇടയ്ക്കിടെ കരഞ്ഞുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘എഡിറ്റിങ് പൂര്‍ത്തിയായതിന് ശേഷം എമര്‍ജന്‍സി കാണുന്ന ആദ്യത്തെ വ്യക്തി. അത് മറ്റാരുമല്ല, എഡിറ്റ് കാണുമ്പോള്‍ വിജേന്ദ്ര സാര്‍ പലതവണ കണ്ണ് തുടക്കുകയായിരുന്നു. കൂടാതെ സിനിമ കണ്ടതിന് ശേഷം അദ്ദേഹം പറഞ്ഞു, ‘എന്റെ കുട്ടിയായ നിന്നില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നുവെന്ന്’- കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘എന്റെ ഗുരുക്കന്മാരുടേയും അഭ്യുദയകാംക്ഷികളുടെയുമെല്ലാ അനുഗ്രഹത്താല്‍ ‘എമര്‍ജന്‍സി’പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലേക്ക് കടക്കാന്‍ പോവുകയാണ്… റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും’- നടി കുറിച്ചു.