ഗോസിപ്പുകളില്‍ നിറഞ്ഞ് നില്‍ക്കുന്നതും ഒരു അനുഗ്രഹമാണ്, പക്ഷേ; രേഖ രതീഷ്

തന്റെ ജീവിതത്തില്‍ ഒരിക്കല്‍ സംഭവിച്ചു പോയ കാര്യങ്ങള്‍ വീണ്ടും വാര്‍ത്തയാകുന്നതിനെക്കുറിച്ച് മനസ്സുതുറന്ന് നടി രേഖ. കഴിഞ്ഞ് പോയ കാര്യങ്ങള്‍ വീണ്ടും പറഞ്ഞത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ എന്ന് ചോദിച്ച നടി, മറ്റൊരു തരത്തില്‍ അത് അനുഗ്രഹമാണെന്നും സൂചിപ്പിച്ചു. സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടി മനസ് തുറന്നത്.

‘ഒരാളുടെ ജീവിതത്തില്‍ കഴിഞ്ഞ് പോയ കാര്യങ്ങളെ കുറിച്ച് പറഞ്ഞോണ്ട് ഇരിക്കുന്നത് വ്യൂസ് കിട്ടാനായിരിക്കും. പുതിയതായി എന്തേലും ഉണ്ടാവട്ടേ എന്ന് ചിന്തിച്ചൂടേ. പഴയ കാര്യങ്ങളൊക്കെ ഇങ്ങനെ പറഞ്ഞോണ്ട് ഇരുന്നത് കൊണ്ട് എന്തെങ്കിലും ലാഭമുണ്ടെന്ന് കരുതുന്നില്ല. ഞാനിപ്പോള്‍ ഒരു കുഞ്ഞിന്റെ അമ്മയാണ്. ആ കുഞ്ഞൊന്ന് പഠിച്ച് പോവട്ടേ.

Read more

കഴിഞ്ഞ് പോയ എന്റെ കാര്യത്തെ കുറിച്ച് പറഞ്ഞിട്ട് ഒന്നും കിട്ടാന്‍ പോവുന്നില്ല. പുതിയ തലമുറയെ കുറിച്ച് ചിന്തിക്കുക. ആ പ്രായത്തിലുള്ള മക്കള്‍ നിങ്ങള്‍ക്കും ഉണ്ടാവും. എന്റെ മകനെ കുറിച്ച് ഞാനും നിങ്ങളും ചിന്തിക്കണം.
നിങ്ങളിങ്ങനെ എഴുതുമ്പോള്‍ ഞാന്‍ ആളുകളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കും. അത് വളരെ ഉപകാരമാണ്. അതിപ്പോള്‍ എനിക്ക് വേണമെന്നില്ല. കാരണം മകന്‍ ഒന്ന് വളര്‍ന്ന് പോയിക്കോട്ടെ. അതിനെ മനുഷ്യത്തപരമായി കാണാം. അവിടെ ദേഷ്യമോ വാശിയോ ആയി കാണേണ്ടതില്ല. അതൊരു ഉപജീവനമാര്‍ഗമാണെങ്കില്‍ അത് നടന്നോട്ടേ. ഞാന്‍ അതിനും എതിരല്ലെന്നും രേഖ രതീഷ് പറയുന്നു.