എന്റെ തൊട്ടടുത്തിരുന്ന് അയാള്‍ പറഞ്ഞ ആ കമന്റ് , അതോടെ ആ സിനിമയോടുള്ള സ്‌നേഹം തീര്‍ന്നു; കുഞ്ചാക്കോ ബോബന്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍

രാമന്റെ ഏദന്‍തോട്ടം എന്ന സിനിമ കാണുന്ന സമയത്ത് അടുത്തിരുന്ന ഒരാള്‍ പറഞ്ഞ കമന്റ് കേട്ടപ്പോള്‍ ആ സിനിമയോടുള്ള സ്‌നേഹം അവിടെ അവസാനിച്ചുവെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറയുന്നു.
കുറിപ്പ്
രാമന്റെ ഏദന്‍ തോട്ടം റിലീസ് ദിവസം ഇന്റര്‍വെല്‍ സമയത്ത് അടുത്തിരുന്ന ഒരു ഗൃഹനാഥന്‍ ഭാര്യയോട് പറയുന്നത് കേട്ടു. ‘അവന്റെ ഒരു urban കാട്!’ ഞാന്‍ അടുത്തുണ്ട് എന്നറിയാതെ വളരെ genuine ആയി അയാള്‍ക്ക് തോന്നിയ കമന്റ് ആണെന്ന് മനസ്സിലായതോടെ ആ സിനിമയോടുള്ള സ്‌നേഹം അവിടെ അവസാനിച്ചു. ഇതിന്റെ വിഷമം തീര്‍ക്കാന്‍ പുണ്യാളന്‍ 2 ഉടനെ തുടങ്ങാന്‍ തീരുമാനിച്ചു.

Read more

അതിന്റെ ഷൂട്ട് നടക്കുമ്പോഴാണ് ഇന്റര്‍നെറ്റില്‍ രാമന്‍ വലിയ ചര്‍ച്ചയാകുന്നു എന്നറിയുന്നത്. 5 വര്‍ഷം കഴിയുമ്പോള്‍ ആ സിനിമയെ സ്‌നേഹിക്കുന്നവര്‍ കൂടുകയും വെറുക്കുന്നവര്‍ കുറയുകയും ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു.എങ്കിലും ഏദന്‍ തോട്ടം ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ആ ഗൃഹനാഥനെ അണ്.ചില ഓര്‍മകള്‍ അങ്ങിനെയും ആണ്