ഭര്‍ത്താവിന്റെ അടി കൊണ്ട് നില്‍ക്കുന്ന ഭാര്യ; അതൊന്നും തനിക്ക് വേണ്ടെന്ന് രേവതി

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രേവതി. തന്നെ ഐഡന്റിഫൈ ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ് താന്‍ തിരഞ്ഞെടുക്കുന്നതെന്നു നടി പറയുന്നു. അങ്ങനെയല്ലാത്ത കഥാപാത്രങ്ങള്‍ താന്‍ നിരസിച്ചിട്ടുണ്ടെന്നും അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

വീട്ടില്‍ മാത്രം ഒതുങ്ങി കഴിയുന്ന ഭാര്യ അവരെ ഭര്‍ത്താവ് അടിക്കുന്നു എന്നാല്‍ അവര്‍ ഒന്നും പറയുന്നില്ല. കാലില്‍ വീഴുന്നു. അങ്ങനെയുളള കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യാന്‍ പറ്റില്ല. കാരണം എനിക്ക് അവ ഒട്ടും തന്നെ ഉള്‍കൊള്ളാന്‍ പറ്റില്ല.

Read more

ചില സിനിമകള്‍ ശരീര ഭാഗങ്ങള്‍ കാണിക്കേണ്ട സിനിമകള്‍ ഉണ്ടാവും. അത് ചിലപ്പോള്‍ ആ സിനിമയ്ക്ക് ആവശ്യവുമായിരിക്കും. എന്നാല്‍ എനിക്ക് എന്റെ ശരീരം കാണിക്കാന്‍ അത്ര കംഫര്‍ട്ടബിള്‍ അല്ല. അതുകൊണ്ട് അതും ഞാന്‍ നിരസിച്ചിട്ടുണ്ട്’- രേവതി കൂ്ടിച്ചേര്‍ത്തു.