തന്നെക്കുറിച്ച് വന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് മനസ്സുതുറന്ന് നടി സുരഭി ലക്ഷ്മി . ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത തന്റെ പേരില്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് സുരഭി പറയുന്നു. അമൃത ടിവിയിലെ റെഡ് കാര്‍പറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരഭി.
‘ഞാനും എന്റെ സഹോദരനും കൂടി മൂകാംബികയില്‍ പോയിരുന്നു. അവിടെ അധികം ആള്‍ അന്നില്ലായിരുന്നു. ഒരു ഫോട്ടോ എടുത്ത് ജഗദംബികേ മൂകാംബികേ എന്നിട്ടു. താഴെ എത്തിയ സമയത്ത് വന്ന ന്യൂസ് ജ?ഗത് ബികെ സുരഭി ലക്ഷ്മിയുടെ പുതിയ വരന്‍ എന്നാണ്. ജഗദംബികേ എന്നുള്ളത് അവര്‍ പിരിച്ചെഴുതിയിരിക്കുന്നു,’ സുരഭി ലക്ഷ്മി പറഞ്ഞു.
നമ്മളാണെങ്കിലും ക്യാപ്ഷന്‍ കണ്ടാണ് ക്ലിക്ക് ചെയ്ത് നോക്കും. അതിന് ഉള്ളടക്കം ഒരിക്കലും ഉണ്ടാവില്ല. ക്യാപ്ഷന്‍ പലരെയും വേദനിപ്പിക്കുന്നതായിരിക്കും. റിമ കല്ലിങ്കല്‍ എന്റെ വേഷങ്ങള്‍ നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ന്യൂസ് ഉണ്ടായിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയ സമയത്ത് എന്റെ നാട്ടില്‍ ഒരു സ്വീകരണം ഉണ്ടായിരുന്നു. ആ സമയത്ത് ഇവരെല്ലാം വന്നിരുന്നു’
Read more
‘നല്ല ഉദ്ദേശ്യത്തിലാണ് അവര്‍ പറഞ്ഞത്. സുരഭിയെ ഇനി ചെറിയ വേഷങ്ങളിലേക്ക് വിളിക്കരുത് വലിയ വേഷങ്ങളിലേക്ക് വിളിക്കണം എന്ന്. ഏത് വേഷത്തിലേക്ക് വിളിക്കണം എന്ന് ആളുകള്‍ക്ക് ഒരു കണ്‍ഫ്യൂഷന്‍ വരുമല്ലോ. അങ്ങനെ വന്നപ്പോള്‍ ഏത് വേഷവും ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു. ഏതോ ഒരു അഭിമുഖത്തില്‍ ഇത് പറഞ്ഞപ്പോള്‍ വന്ന ന്യൂസ് ആണ് സുരഭി ലക്ഷ്മിയുടെ അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണം റിമ കല്ലിങ്കല്‍ എന്ന്’ സുരഭി കൂട്ടിച്ചേര്‍ത്തു.