ഒരു സുഹൃത്തിനെ സഹായിക്കുന്നു എന്ന നിലയിലാണ് ദുൽഖർ ആ സിനിമ നിർമ്മിച്ചത്; സെെജു കുറുപ്പ്

‘ആട്’ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് സെെജു കുറുപ്പ്. നിരവധി ചിത്രങ്ങളിൽ നടനായും വില്ലനായും സഹനടനായും അഭിനയിച്ചിട്ടുള്ള സെെജു കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മിഥുൻ മാനുവേൽ സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലൂടെയായിരുന്നു. സെെജു പ്രധാന കഥാപാത്രത്തിലെത്തിയ ഉപചാരപൂർവ്വം ​ഗുണ്ട ജയൻ എന്ന സിനിമയുടെ രണ്ടാം ഭാ​ഗം വരാനിരിക്കെ നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെ അവതരകന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഒരു സുഹൃത്തിനെ സഹായിക്കുന്നു എന്ന നിലയിലാണ് ദുൽഖർ ഉപചാരപൂർവ്വം ​ഗുണ്ട ജയൻ എന്ന സിനിമ നിർമ്മിക്കാൻ തയാറായതെന്ന്  പറഞ്ഞത്. തങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. മുൻപ് കണ്ടിട്ടുണ്ടെങ്കിലും ‘ഞാൻ’ എന്ന ര‍ഞ്ചിത്ത് ചിത്രത്തിൽ ഒന്നിച്ചഭിച്ചതിന് പിന്നാലെയാണ്  സുഹൃത്തുക്കളായത്.

ആ സമയത്ത് താൻ കൂടുതൽ സമയവും ദുൽഖറിൻ്റെ കാരവാനിലായിരിക്കും. അങ്ങനെ സംസാരിച്ച് തുടങ്ങിയതാണ് പിന്നീട് നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു.  അങ്ങനെയാണ് ഉപചാരപൂർവ്വം ​ഗുണ്ട ജയൻ എന്നൊരു സിനിമയുണ്ട്  ചെയ്യാൻ പറ്റുമോ എന്ന് താൻ ചോദിച്ചത്.

Read more

കഥ പോലും കേൾക്കാതെ അദ്ദേഹം നിർമ്മിക്കാൻ തയ്യാറാകുകയായിരുന്നു. പീന്നിടാണ് സിനിമയുടെ കഥ കേൾക്കുന്നത്. കഥ അദ്ദേഹത്തിന് ഇഷ്ടപെടുകയും ചെയ്യ്തുവെന്നും സെെജു പറഞ്ഞു. കുറിപ്പിലാണ് ഏറ്റവുമൊടുവിൽ  ഒന്നിച്ചഭിനയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു