മമ്മൂട്ടി, മോഹന്‍ലാല്‍ സൗഹൃദവലയത്തിലുള്ള ഒരാളല്ല ഞാന്‍, അതെനിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്തു, ഞാനവിടെ വേസ്റ്റാണ്: സായ് കുമാര്‍

‘റാം ജി റാവു സ്പീക്കിംഗ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനം കവര്‍ന്ന നടനാണ് സായികുമാര്‍ . നായകനായും വില്ലനായുമെല്ലാം ഒട്ടനവധി കഥാപാത്രങ്ങളെ സമ്മാനിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഇപ്പോഴിതാ സായികുമാര്‍ കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

സിനിമയിലെ തന്റെ സൗഹൃദങ്ങളെക്കുറിച്ചാണ് സായ് കുമാര്‍ മനസ്സുതുറന്നിരിക്കുന്നത്. സിനിമയിലെ വലിയ പല താരങ്ങളുമായി തനിക്ക് അടുപ്പമില്ലെന്നും അത് തനിക്ക് ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു്.

‘മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെയൊന്നും സൗഹൃദവലയത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍. അതെനിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. ഞങ്ങള്‍ സംസാരിക്കുന്ന വിഷയങ്ങള്‍ തന്നെ ഒരുപാട് വ്യത്യസ്തമാണ്. അവര്‍ സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ച് എനിക്കറിയില്ല.

Read more

അപ്പോള്‍ ഞാനവിടെ വേസ്റ്റാണ്. ഇവരെയൊക്കെ എന്തെങ്കിലും ആവശ്യത്തിന് മാത്രമേ ഞാന്‍ വിളിക്കാറുള്ളു. മുകേഷിനെ ഞാന്‍ വിളിക്കാറില്ല. എന്നെ ആരും പാര്‍ട്ടിക്ക് ക്ഷണിക്കാറുമില്ല, ഞാന്‍ വരട്ടെയെന്ന് ചോദിച്ച് പോകാറുമില്ല,’ താരം കൂട്ടിച്ചേര്‍ത്തു.