ഇനി ഒരിക്കല്‍ കൂടി ഞാന്‍ അത് ചെയ്യില്ല , എന്റെ രണ്ടു പെണ്‍കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ ആരും കളിയാക്കരുതെന്നുണ്ട് : സാജന്‍ സൂര്യ

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സാജന്‍ സൂര്യയും രാജേഷ് ഹെബ്ബാറും. ഇരുവരും ചേര്‍ന്ന് ഏഷ്യാനെറ്റിലെ ഷോയില്‍ നടത്തിയ ടൗവല്‍ ഡാന്‍സ് വൈറലായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സാജന്‍ ഒരു അഭിമുഖത്തില്‍ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ഞാന്‍ നല്ല ഇമേജില്‍ നില്‍ക്കുമ്പോഴാണ് ഭാര്യ എന്ന സീരിയല്‍ ചെയ്യുന്നത്. അതില്‍ മോശം ഇമേജായിരുന്നു. ആ സീരിയല്‍ തീര്‍ന്ന സമയത്താണ് ടൗവല്‍ ഡാന്‍സ് വരുന്നത്. കാറില്‍ ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഏഷ്യാനെറ്റില്‍ നിന്നും വിളി വന്നു.

ടൗവല്‍ ഡാന്‍സ് ചെയ്യുമോ എന്ന് ചോദിച്ച്. വീട്ടില്‍ ചോദിക്കണമെന്ന് ഞാന്‍ പറഞ്ഞു. രണ്ട് പെണ്‍കുട്ടികളാണ് എനിക്ക്. അവര്‍ക്ക് അത്യാവശ്യം പ്രായമായി. പുറത്തിറങ്ങുമ്പോള്‍ അവരെ കളിയാക്കാന്‍ പാടില്ല. ഭാര്യയും ഡാന്‍സിനും മറ്റും പോവുന്ന സമയത്ത് മോശമാവാന്‍ പാടില്ല. കൂടെ ആരാണെന്ന് ചോദിച്ചപ്പോള്‍ രാജേഷ് ഹെബ്ബാറാണെന്ന് പറഞ്ഞു.

വീട്ടില്‍ ചോദിച്ചപ്പോള്‍ കളിച്ചോ കുഴപ്പമാെന്നുമില്ലെന്ന് പറഞ്ഞു.’രാജേഷേട്ടനും വീട്ടില്‍ ചോദിച്ചു. ഭാര്യയോട് ചോദിച്ചപ്പോള്‍ സാജനില്ലേ കൂടെ ധൈര്യമായി ചെയ്‌തോയെന്ന് പറഞ്ഞു. പിന്നെ രണ്ടും കല്‍പ്പിച്ചുള്ള പരിപാടിയായിരുന്നു. ഭയങ്കര രസമായി, ചിരിച്ച് മണ്ണ് കപ്പി എന്ന് എല്ലാവരും പറഞ്ഞു. ഒരിക്കല്‍ കൂടെ ചെയ്യാന്‍പറഞ്ഞാല്‍ എന്നെക്കാെണ്ട് പറ്റില്ല. -സാജന്‍ സൂര്യ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം