'പ്രണയത്തിന്റെ വില അറിയാത്തവര്‍ ഏത് കൂട്ടുകെട്ടിലായാലും കണ്ണീരൊഴുക്കും'; നാഗ്-ശോഭിത പ്രണയത്തില്‍ പ്രതികരിച്ച് സാമന്ത

കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ നില്‍ക്കുന്ന വിഷയമാണ് നാഗചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള പ്രണയം. ലണ്ടന്‍ യാത്രയിലും ഇരുതാരങ്ങളും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ പ്രണയം വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാല്‍ താരങ്ങള്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

ഈ ഗോസിപ്പുകളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സാമന്ത. നാഗ് ആരുമായി ബന്ധം പുലര്‍ത്തിയാലും തനിക്കൊരു വിഷമവുമില്ല എന്നാണ് ശോഭിത പറയുന്നത്. ”നാഗ് ആരുമായി ബന്ധം പുലര്‍ത്തുന്നു എന്നതില്‍ എനിക്ക് വിഷമമില്ല. പ്രണയത്തിന്റെ വില അറിയാത്തവര്‍ ഏത് കൂട്ടുകെട്ടിലായാലും കണ്ണീരൊഴുക്കും.”

”ആ പെണ്‍കുട്ടിയെങ്കിലും സന്തോഷമായിരിക്കട്ടെ. സ്വഭാവം മാറ്റി പെണ്ണിനെ ഉപദ്രവിക്കാതെ നോക്കിയാല്‍ എല്ലാവര്‍ക്കും നല്ലത്” എന്നാണ് സാമന്ത സിയാസത്ത് ഡെയ്‌ലിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. നേരത്തെ ശോഭിതയും നാഗും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് സാമന്തയാണെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു.

ഇവര്‍ക്ക് കൃതൃമായ മറുപടിയും താരം നല്‍കിയിരുന്നു. ”പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്. ഒരല്‍പ്പം പക്വത കാണിച്ചുകൂടെ, ആദ്യം നിങ്ങള്‍ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ” എന്നായിരുന്നു സാമന്ത പ്രതികരണം.

Read more

2017 ഒക്ടോബര്‍ 6ന് ആയിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. ഹിന്ദു, ക്രിസ്ത്യന്‍ മതാചാര പ്രകാരമായിരുന്നു വിവാഹം. 2021 ഒക്ടോബറിലാണ് സാമന്തയും നാഗും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്.