അസ്ഥികളുടെ ഘടന മാറ്റണം, മാറിടത്തിന് വലിപ്പം തോന്നിക്കാന്‍ പാഡ് വെയ്ക്കണം, ഭ്രാന്തമായ കാലഘട്ടം; ബോളിവുഡിന് എതിരെ സമീറ റെഡ്ഡി

ഇന്ത്യന്‍ സിനിമയില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് തിളങ്ങി നിന്ന നടിയാണ് സമീറ റെഡ്ഡി. ഇപ്പോഴിതാ ബോളിവുഡിന്റെ ഇരുണ്ട വശത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇവര്‍. കരിയറിന്റെ തുടക്കകാലത്ത് പലരും തന്നോട് ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും നടി പറയുന്നു.

‘ പത്ത് വര്‍ഷത്തിന് മുന്‍പ് ബോളിവുഡ് പ്ലാസ്റ്റിക് സര്‍ജറിയുടെ പിന്നാലെയായിരുന്നു. മൂക്ക് അല്ലെങ്കില്‍ അസ്ഥികളുടെ ഘടന എന്നിവ മാറ്റുന്നതിനായി ആയിരുന്നു ഇത്. എനിക്ക് നെഞ്ചില്‍ എപ്പോഴും പാഡ് കെട്ടി നടക്കേണ്ടി വന്നിട്ടുണ്ട്. ജോലിയുടെ ഭാഗമെന്നായിരുന്നു പറഞ്ഞിരുന്നത്. ഭ്രാന്തമായ ഒരു കാലഘട്ടമായിരുന്നു അത്’; സമീറ പറഞ്ഞു.

പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച് സിനിമാ ലോകത്ത് പലരും തുറന്നുപറഞ്ഞിരുന്നതിനാല്‍ സ്തന ശസ്ത്രക്രിയ ചെയ്യാന്‍ പോലും തനിക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്ന് സമീറ പറയുന്നു. എന്നാല്‍, ഇത് വേണോ? ഒരു നടിയെന്ന നിലയില്‍ ഇത് ചെയ്യേണ്ടതുണ്ടോ? എന്താണ് ഇതിന്റെയൊക്കെ ആവശ്യം എന്നായിരുന്നു എന്ന് ഞാന്‍ ആലോചിച്ചു. അതിന് പിന്നാലെ ഒരു തീരുമാനം തനിക്ക് എടുക്കാനായതില്‍ സന്തോഷമുണ്ടെന്നും അവര്‍ പ്രതികരിച്ചു.

എന്നാല്‍, ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യുന്നവരോട് വിരോധമൊന്നുമില്ലെന്നും സമീറ കൂട്ടിച്ചേര്‍ത്തു. അവര്‍ക്കത് സന്തോഷം നല്കുന്നുവെങ്കില്‍ അവര്‍ ജീവിക്കട്ടെ, അവരെ ജീവിക്കാന്‍ അനുവദിക്കൂ. അവരെ വിലയിരുത്താന്‍ നമ്മളാരാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം