സ്ത്രീ സൗഹാര്‍ദ്ദ ഇന്‍ഡസ്ട്രി ആണുപോലും മലയാള സിനിമ..; പോസ്റ്റുമായി സാന്ദ്ര തോമസ്

നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വാക്കുകള്‍ ചര്‍ച്ചയാകുന്നു. ഒറ്റ വരിയിലൂടെയാണ് സാന്ദ്രയുടെ പ്രതികരണം. ”സ്ത്രീ സൗഹാര്‍ദ്ദ ഇന്‍ഡസ്ടറി ആണുപോലും Welcome to Malayalam cinema” എന്ന വരിയാണ് സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ഇതോടെ എന്താണ് സംഭവം എന്ന് ചോദിച്ചു കൊണ്ടാണ് പലരും രംഗത്തെത്തുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എത്തിയ ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്’ എന്ന സിനിമയക്കെതിരെ നടക്കുന്ന സംഘടിത നീക്കങ്ങളെ തുടര്‍ന്നാണ് സാന്ദ്രയുടെ പോസ്റ്റ് എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

സ്ത്രീ സൗഹാർദ്ദ ഇൻഡസ്ടറി ആണുപോലും 😂
Welcome to Malayalam cinema 🙏
സിനിമ ഇറങ്ങിയ അദ്ധ്യാഴ്ച പോസ്റ്ററുകൾ ഒട്ടിക്കാതെ കബളിപ്പിക്കുക, ചോദിക്കുമ്പോ മഴയായിരുന്നു എന്ന മുട്ടാപ്പോക്കു ന്യായം പറയുക . മറ്റ്‌ പടങ്ങളുടെ ഉണ്ടല്ലോ എന്ന് ചോദിക്കുമ്പോൾ അത് ചോദിക്കാൻ നിങ്ങളാരാ എന്ന ധാർഷ്ട്യം
ഒരു ഫാമിലി സിനിമയായ ലിറ്റലെ ഹെർട്സ് ന് രാവിലെ 10 am , 11am , 12 pm ഷോസ് നൽകുക , കുടുംബപ്രേക്ഷകർ ഇറങ്ങുന്ന സമയമായ വൈകുന്നേരങ്ങളിൽ അഭിപ്രായം കുറഞ്ഞ മറ്റ്‌ പടങ്ങൾ കളിപ്പിക്കുക.
ഫ്രീ ടിക്കറ്റ്സ് കൊടുത്തു ആളെ കുത്തി കയറ്റി fake success കാണിക്കുന്ന unfair trade പ്രാക്ടീസ് കണ്ണും അടച്ചു ഇരുട്ടാക്കുക . കൊച്ചു ചിത്രങ്ങൾ വരെ ആളെ കയറ്റി സിനിമ വിജയമാണെന്ന് കൊട്ടിഘോഷികുമ്പോൾ മറ്റ് നിർമ്മാതാക്കളും വിതരണക്കാരും നിര്ബന്ധിതരാകുകയാണ്. അതിനെതിരെ ആരും ഒരക്ഷരവും മിണ്ടി കണ്ടില്ല.
പടം നിർമ്മിച്ച് പൂരപ്പറമ്പിൽ കൊണ്ടുപോയി കാണിച്ചു കൊടുക്കുന്ന അവസ്ഥയാണിപ്പോൾ. ഇങ്ങനെയുള്ള കൊള്ളയ്ക്ക് ചുക്കാൻ പിടിക്കുന്ന കുറെ PR ഏജൻസികളും ഉണ്ട്.
Book my show, IMDB rating, Antipiracy എന്നൊക്കെ പേരിൽ ഇവിടെ നടക്കുന്ന കൊടും കൊള്ളകൾ ശ്രദ്ധയിൽ പെട്ടിട്ടും അധികാരപ്പെട്ടവർ കല്ലിന് കാറ്റു പിടിച്ചപോലെ നോക്കുകുത്തികൾ മാത്രം .

ഷെയ്ന്‍ നിഗം, ബാബുരാജ്, ഷൈന്‍ ടോം ചാക്കോ, മഹിമ നമ്പ്യാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി, ആന്റോ ജോസ് പെരേര-എബി ട്രീസാ പോള്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. ജൂണ്‍ 7ന് ആഗോളതലത്തില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് ജിസിസി രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതില്‍ നിഗൂഢതയും സാന്ദ്ര ആരോപിച്ചിരുന്നു.

‘ആത്മാവും ഹൃദയവും നല്‍കി ഞങ്ങള്‍ ചെയ്ത ചിത്രമാണ് ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്’. എന്നാല്‍ വളരെ ഖേദത്തോടെ ഞാനറിയിക്കട്ടെ, ലിറ്റില്‍ ഹാര്‍ട്‌സ് ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം ഉണ്ടായിരിക്കില്ല. ഗവണ്‍മെന്റ് പ്രദര്‍ശനം വിലക്കിയിരിക്കുന്നു. ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിന് എത്തിക്കണമെന്ന എന്റെ മോഹത്തിനേറ്റ വലിയ മുറിവാണിത്.

പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു. നിലവിലെ വിലക്കിന്റെ കാരണങ്ങള്‍ തുറന്നുപറയാനാകില്ല. ഒന്നുറപ്പിച്ചോളൂ, നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂ. ക്ഷമിക്കൂ. നാളെ നിങ്ങള്‍ തിയറ്ററില്‍ വരിക. ചിത്രം കാണുക. മറ്റുള്ളവരോട് കാണാന്‍ പറയുക. എല്ലായ്‌പ്പോഴും കൂടെയുണ്ടായപോലെ ഇനിയും എന്നോടൊപ്പമുണ്ടാകണം” എന്നായിരുന്നു സാന്ദ്ര തോമസ് കുറിച്ചത്.