ദിലീപിന്റെ മകളായും ഭാര്യയായും അഭിനയിച്ചു; എന്തൊക്കെ നെഗറ്റീവ് കേട്ടാലും അദ്ദേഹം ജീവിതത്തിലെ ഏറ്റവും മനോഹരനായ വ്യക്തികളില്‍ ഒരാളെന്ന് സനുഷ

നടന്‍ ദിലീപിന്റെ മകളായും നായികയായും അഭിനയിച്ചതിനെ കുറിച്ച് നടി സനുഷ. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറപ്പാണ് ശ്രദ്ധ നേടുന്നത്. ദീലിപ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ച്, പിന്നീട് മിസ്റ്റര്‍ മരുമകന്‍ അടക്കമുള്ള സിനിമകളില്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമാണ് എന്ന് സനുഷ പറയുന്നു.

ദിലീപേട്ടനെ കുറിച്ച് നിങ്ങള്‍ എന്തൊക്കെ നെഗറ്റീവു കേട്ടാലും, അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരനായ വ്യക്തികളില്‍ ഒരാളാണെന്നും ദിലീപേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ഒരു ഭാഗ്യമായി കരുതുന്നവെന്നും താരം കുറിച്ചിട്ടുണ്ട്.

സനുഷയുടെ കുറിപ്പ്:

വാര്‍ ആന്‍ഡ് ലവ്, പറക്കും തളിക, മീശമാധവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായും മിസ്റ്റര്‍ മരുമകനില്‍ ദിലീപേട്ടന്റെ നായികയായും അഭിനയിച്ചത് എന്റെ ജീവിതത്തിലെ അനുഗ്രഹമാണ്. എല്ലാ നെഗറ്റീവ് സംഭവങ്ങളെയും കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പരിഗണിക്കാതെ, നിങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു നല്ല ആത്മാവാണ്, സഹായകരവും പിന്തുണ നല്‍കുന്നതുമായ സഹനടന്‍.

നിരവധി ആളുകള്‍ക്കായി നിങ്ങള്‍ ചെയ്ത എല്ലാ നല്ല പ്രവൃത്തികളും, നിങ്ങള്‍ ചെയ്ത നല്ല സിനിമകളും ഓര്‍മ്മിക്കുന്നു. നിങ്ങള്‍ ഞങ്ങളെ ചിരിപ്പിക്കുകയും കരയിക്കുകയും മറ്റെല്ലാ വികാരങ്ങളെയും ആസ്വദിക്കാനും ഇടയാക്കി, നിങ്ങളെ അറിയാനും ഒപ്പം പ്രവര്‍ത്തിക്കാനും കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്, നന്ദിയുണ്ട്.

View this post on Instagram

A post shared by Sanusha Santhosh💫 (@sanusha_sanuuu)

Read more