സിനിമാക്കാര്‍ ആണോ കേരളത്തില്‍ കൊറോണ പരത്തുന്നത്? എല്ലാ മുതിര്‍ന്ന സിനിമാക്കാരും ഇതിനെതിരെ പ്രതികരിക്കണം: സജി ചെറിയാന് മറുപടിയുമായി ഷിബു ജി. സുശീലന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന “ബ്രോ ഡാഡി” അടക്കമുള്ള ചിത്രങ്ങളുടെ ഷൂട്ടിങ്ങാണ് ഇന്‍ഡോര്‍ ഷൂട്ടിങ്ങിന് പോലും അനുമതിയില്ലാത്തതിനെ തുടര്‍ന്ന് കേരളത്തിന് പുറത്തേക്ക് പോയിരിക്കുകയാണ്. ടി.പി.ആര്‍. കുറയാതെ കേരളത്തില്‍ സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവും മുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ഡ്രോളറുമായ ഷിബു ജി. സുശീലന്‍.

സിനിമാക്കാര്‍ ആണോ കേരളത്തില്‍ കൊറോണ പരത്തുന്നത് എന്ന് ഷിബു ജി. സുശീലന്‍ ചോദിക്കുന്നു. മുതിര്‍ന്ന നടന്മാര്‍ ഉള്‍പ്പടെ എല്ലാവരും ഇതിനെതിരെ പ്രതികരിക്കണമെന്നും ഷിബു തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ടിപിആര്‍ കുറയുന്നതിന് അനുസരിച്ചു മാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകു. ആളുകളുടെ ജീവന്‍ രക്ഷിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്നും, തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെ എന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

ഷിബു ജി. സുശീലന്റെ വാക്കുകള്‍:

“സര്‍ക്കാര്‍ തീരുമാനിക്കും എന്ന് സിനിമ മന്ത്രി. സീരിയല്‍ ആകാം, പക്ഷേ സിനിമ പാടില്ല. എന്താ സിനിമാക്കാര്‍ ആണോ കേരളത്തില്‍ കൊറോണ പരത്തുന്നത്? ഒരു പിടിയും കിട്ടുന്നില്ല.നമ്മുടെ രാഷ്ട്രീയം സിനിമയായി കണ്ടുകൊണ്ട് തൊഴില്‍ ചെയ്യാന്‍ അനുവാദം വാങ്ങി എടുക്കാന്‍ വേണ്ടി എല്ലാ സിനിമക്കാരും ഒരുമിച്ചു നിന്നു കൊണ്ട് പ്രതികരിക്കുക. ഇവിടെ കുറച്ചു പേര്‍ മാത്രം സംസാരിക്കുന്നു. മുതിര്‍ന്ന എല്ലാ സിനിമക്കാരും സിനിമക്ക് വേണ്ടി സംസാരിക്കാന്‍ തയാറാകണം. സിനിമയാണ് നിങ്ങളെ എല്ലാം വളര്‍ത്തിയത്. മാറി നിന്നിട്ട് കാര്യം ഇല്ല. നമുക്കും ജീവിക്കണം.”

Latest Stories

15 വര്‍ഷമായി പ്രണയത്തില്‍, വിവാഹം ഡിസംബറില്‍; ഒടുവില്‍ ആന്റണിയുടെ ചിത്രവുമായി കീര്‍ത്തി

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

പത്ത് കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്