ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാത്തതിന് ഒരു കാരണമുണ്ട്; തുറന്നുപറഞ്ഞ് ശ്വേതാ മേനോന്‍

തന്റെ കുടുംബവുമായും കരിയറുമായും ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളോട് പ്രതികരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് നടി ശ്വേതാ മേനോന്‍. തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്കപ്പുറം സംസാരിക്കില്ലെന്നും തനിക്ക് അത് ഇഷ്ടമല്ലെന്നും ശ്വേത കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ഞാന്‍ ഒരു സെലിബ്രിറ്റിയും, സമൂഹത്തില്‍ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ആളാണെന്ന ബോധത്തോടെയാണ് നില്‍ക്കുന്നത്. ഈ ജോലിയില്‍ ഇതെല്ലാം കേള്‍ക്കേണ്ടി വരുമെന്ന സാമൂഹ്യബോധം എനിക്കുണ്ട്. എന്നാല്‍ എന്റെ കുടുംബത്തെപ്പറ്റി പറയുമ്പോഴാണ് സങ്കടം വരിക’, കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്വേത പറയുന്നു.

‘ അമ്മയുടെ തെരഞ്ഞെടുപ്പിന്റെ സമയത്ത് ശ്വേതയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൊന്നും കണ്ടില്ലല്ലോ എന്ന് പലരും ചോദിച്ചു. ഞാന്‍ അവിടെ വോട്ട് ചോദിക്കുകയായിരുന്നുവെന്നും അല്ലാതെ ഫോട്ടോ എടുക്കുകയായിരുന്നില്ലെന്നുമാണ് അവരോട് മറുപടി പറഞ്ഞത്. എല്ലാ അംഗങ്ങളോടും ഞാന്‍ വോട്ട് ചോദിച്ചു.

Read more

സോഷ്യല്‍മീഡിയ ഇടക്കിടെ തനിക്ക് ഡിവോഴ്സ് വാങ്ങിത്തരാറുണ്ടെന്നും താന്‍ നല്ല തിരക്കുള്ള ആളായതുകൊണ്ടാണ് അവര്‍ അത് ചെയ്തു തരുന്നതെന്നും ശ്വേത മേനോന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. പിന്നെ ഇങ്ങനെയൊക്കെ കേള്‍ക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും ശ്വേത പറയുന്നു.