റഹ്മാന് വേണ്ടി പാടിയതുകൊണ്ട് ഇളയരാജ പിന്നീട് പാടാൻ വിളിച്ചില്ല; ഇരുവരും തമ്മിലെ ഈഗോ ക്ലാഷ് കരിയർ ഇല്ലാതെയാക്കി; വെളിപ്പെടുത്തി മിന്മിനി

എ.ആർ റഹ്മാനും ഇളയരാജയും തമ്മിലുള്ള ഈഗോ ക്ലാഷാണ് തന്റെ കരിയർ അവസാനിക്കാൻ കാരണമായതെന്ന് വെളിപ്പെടുത്തി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മിന്മിനി. എ. ആർ റഹ്മാൻ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച റോജ എന്ന ചിത്രത്തിലെ ‘ചിന്ന ചിന്ന ആസൈ’ എന്ന ഗാനത്തിലൂടെയായിരുന്നു മിന്മിനി ശ്രദ്ധേയയായത്.

“ചിന്ന ചിന്ന ആസൈ ഹിറ്റായ ശേഷം, രാജാസാറിന്റെ താലാട്ട് എന്ന ചിത്രത്തിന്റെ റെക്കോർഡിങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ടേക്ക് എടുക്കുന്നതിന് മുൻപ് ചെറിയ തെറ്റുകൾ പറഞ്ഞുതരാനായി എത്തിയ രാജാസാർ, ‘നീ എന്തിനാണ് അവിടെയും ഇവിടെയെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാ മതി’ എന്നു പറഞ്ഞു.

അതിനു ശേഷം രാജാസാർ എന്നെ പാട്ടുപാടാൻ വിളിച്ചിട്ടേയില്ല. നേരത്തെ രാജാസാറിന്റെ എല്ലാ പടത്തിലും എനിക്ക് ഒരു പാട്ട് ഉണ്ടാകുമായിരുന്നു. ചിന്ന ചിന്ന ആസൈ പാടിയ ശേഷം എനിക്ക് പാട്ടുകൾ കുറഞ്ഞു.” എന്നാണ് മിന്മിനി പറയുന്നത്.

എന്നാൽ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തുടരാൻ എ. ആർ റഹ്മാൻ ഒരുപാട് സഹായിച്ചെന്നും തൻ്റെ ഗായകരെ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയാവുന്നതുകൊണ്ടാണ് എ.ആർ. റഹ്മാൻ ഒരു അത്ഭുത വ്യക്തിയായതെന്നും അമൃത ടിവിക്ക് നൽകിയ പഴയ അഭിമുഖത്തിൽ മിന്മിനി പറയുന്നു.

Read more