ആദ്യ ദിനം ആദ്യ ഷോ കാണാന്‍ അവര്‍ വരണമെങ്കില്‍ എത്രയോ മുമ്പേ തയ്യാറായി കാണും, സിനിമ കണ്ട് അഭിപ്രായം പറയുന്നതില്‍ തെറ്റില്ലെന്ന് സൗബിന്‍

സിനിമ പൂര്‍ണ്ണമായും കണ്ട് അഭിപ്രായം പറയുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. പക്ഷേ ഫസ്റ്റ് ഹാഫ് കണ്ടുള്ള അഭിപ്രായ പ്രകടനങ്ങളോട് തനിക്ക് യാതൊരു താല്പര്യവുമില്ലെന്നും നടന്‍ വ്യക്തമാക്കി. സിനിമ ചെയ്യുമ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് പ്രേക്ഷകനാണ്. ആളുകള്‍ തങ്ങളുടെ പണവും സമയവും ചെലവഴിച്ചാണ് തിയേറ്ററില്‍ എത്തുന്നത്. പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നതാകണം സിനിമ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

‘ഒരു സിനിമ എപ്പോഴും പൂര്‍ണമാകുന്നത് ക്ലൈമാക്സ് കഴിയുമ്പോഴാണ്. സിനിമ പൂര്‍ണമായി കണ്ടതിനുശേഷം അതിനെകുറിച്ച് അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. നല്ല സിനിമകളെ ഒരിക്കലും എല്ലാവരും മോശം മോശമെന്ന് പറയാറില്ലല്ലോ. നല്ലത് എപ്പോഴും നന്നായി തന്നെയിരിക്കും. ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും ഒന്നും നടക്കില്ല. സിനിമകള്‍ക്ക് എപ്പോഴും ഒരു ശക്തിയുണ്ട്. അതുകൊണ്ട് തന്നെ നല്ല സിനിമകള്‍ പരാജയപ്പെടാറില്ല.

സിനിമക്ക് വേണ്ടി ഞാന്‍ ഒരു കഥ കേള്‍ക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു കഥ ആലോചിക്കുമ്പോള്‍ കൂടുതലും ചിന്തിക്കുന്നത് പ്രേക്ഷകരെ കുറിച്ചാണ്. ആ കഥയുടെ അപ്പുറത്തേക്ക് ആളുകള്‍ അതിനെ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നാണ് ഞാന്‍ ശ്രദ്ധിക്കുക. പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലായിരിക്കണം സിനിമ ചെയ്യേണ്ടത്.

അതുകൊണ്ട് തന്നെ ഞാനൊക്കെ സിനിമ ചെയ്യുമ്പോള്‍ പ്രേക്ഷകരെ കുറിച്ചാണ് ആദ്യം ചിന്തിക്കുന്നത്. എല്ലാവരും അങ്ങനെയൊക്കെ തന്നെയായിരിക്കും. കാരണം പ്രേക്ഷകര്‍ അവരുടെ സമയം കണ്ടെത്തി പണമൊക്കെ ചെലവാക്കിയല്ലെ സിനിമക്ക് വരുന്നത്.

ആദ്യ ദിവസം ആദ്യത്തെ ഷോ കാണാന്‍ അവര്‍ വരണമെങ്കില്‍ എത്രയോ നേരത്തെ അതിനുവേണ്ടി തയാറായിട്ടുണ്ടാവണം. സൗബിന്‍ പറഞ്ഞു.

Latest Stories

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ