'മോനിഷയ്‌ക്കുണ്ടായ അപകടത്തില്‍ ഞാനും കുറച്ച് നാൾ കിടന്നു, തിരിച്ച് വരികയെന്നത് എന്റെ മകൾക്ക് വേണ്ടിയാണ്'; ശ്രീദേവി ഉണ്ണി

ഒരു കാലത്ത് മലയാള സിനിമ രം​ഗത്ത് നിറഞ്ഞ് നിന്ന നടിയായിരുന്നു മോനിഷ. ചെറുപ്രായത്തിൽ തന്നെ അഭിനയ രം​ഗത്ത് സജീവമായിരുന്ന നടി പക്ഷേ അകാലത്തിൽ ലോകത്തോട് വിട പറ‍ഞ്ഞിരുന്നു. മകളുടെ വേര്‍പാടുണ്ടാക്കിയ വേദനയ്ക്ക് പുറമേ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് അമ്മ ശ്രീദേവി ഉണ്ണിയും എത്തിയിരുന്നു. എന്നാല്‍ അവിടുന്നിങ്ങോട്ടുള്ള യാത്ര നിസാരമായിരുന്നില്ലെന്നാണ് ശ്രീദേവിയിപ്പോള്‍ പറയുന്നത്.

ഫ്‌ളവേഴ്‌സിലെ അമ്മമാരുടെ സംഗമം എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് ശ്രീദേവി മകളെപ്പറ്റിയും അപകടത്തെപ്പറ്റിയും മനസ്സ് തുറന്നത്. മോനിഷയ്ക്ക് സംഭവിച്ച അപകടത്തില്‍ തനിക്കും ​ഗുരുതരമായ പരിക്ക് പറ്റിയിരുന്നു നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.

കാലുകളൊക്കെ പൊട്ടി വീല്‍ചെയറിലും ക്രച്ചസിലുമായിട്ടുള്ള ജീവിതമായി. ഏറ്റവും വലിയ അനുഗ്രഹം നമ്മുടെ കുടുംബത്തിന്റെ മാത്രമല്ല പുറത്തു നിന്നുള്ള കുറേ സ്‌നേഹവും സപ്പോര്‍ട്ടും ലഭിച്ചു എന്നതാണ്. നമ്മളെ ഹൃദയം കൊണ്ട് സ്‌നേഹിക്കുന്നവര്‍ ആരൊക്കെയാണെന്ന് ആ കാലത്ത് അറിഞ്ഞതായി ശ്രീദേവി പറയുന്നു.

തന്റെ ഡോക്ടറായിരുന്ന ആര്‍ എം വര്‍മ്മയെ ജീവിച്ചിരിക്കുന്ന ദൈവമായിട്ടാണ് താൻ ഇന്നും കാണുന്നത്. തനിക്ക് വേണ്ടി അദ്ദേഹം ഒരു മണിക്കൂര്‍ ചിലവഴിച്ചു. എന്നെ അദ്ദേഹം മെല്ലെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. ശ്രീദേവി, നിങ്ങളൊരു മോഹിനിയാട്ടം നര്‍ത്തകിയാണ്. നിങ്ങള്‍ നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ ചീഫ് ഗസ്റ്റായി മുന്നിലിരിക്കും. എന്ന് ഒക്കെ പറഞ്ഞ് എനിക്ക് അദ്ദേഹം  പ്രചോദനം തന്ന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. അത് പറഞ്ഞാല്‍ വലിയൊരു എപ്പിസോഡ് പോലെയാവുമെന്നും ശ്രീദേവി കൂട്ടിച്ചേര്‍ത്തു.

ആ സമയത്ത് എനിക്ക് തോന്നി താന്‍ ഇങ്ങനെ കിടന്നാല്‍ തന്റെ മകള്‍ക്ക് വേണ്ട കാര്യങ്ങളൊന്നും ചെയ്യാന്‍ പറ്റില്ല. ഡാന്‍സ്, പാട്ട്, അഭിനയം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ മോനിഷയ്ക്ക് ചെയ്യാനുണ്ടായിരുന്നു. അത് എന്നിലൂടെ നടക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും, മുള്ള് കൊണ്ട് തന്നെ മുള്ളിനെ എടുക്കണമെന്ന് പറയില്ലേ, അതുപോലെ എന്റെ വേദന കൊണ്ട് തന്നെ വേദനയെ എടുത്ത് കളഞ്ഞു. അനുഭവിച്ച് അനുഭവിച്ച് അതൊരു സുഖമാക്കി മാറ്റി എന്നുമാണ് ശ്രീദേവി പറയുന്നത്.

Latest Stories

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്