വാലിബൻ ചിത്രീകരണ സമയത്ത് ലാലേട്ടന് ചെസ്റ്റ് ഇൻഫെക്ഷൻ വരെ വന്നു; അനുഭവം പങ്കുവെച്ച് സുചിത്ര

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലൈക്കോട്ടൈ വാലിബൻ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ടെലിവിഷൻ സീരിയലുകളിലൂടെയും ബിഗ് ബോസ് എന്ന പരിപാടിയിലൂടെയും ശ്രദ്ധേയയായ സുചിത്ര നായരും വാലിബനിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്.

മാതംഗി എന്ന കഥാപാത്രമായാണ് സുചിത്ര ചിത്രത്തിലെത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണവും സുചിത്രയ്ക്ക് കിട്ടുന്നുണ്ട്. ഇപ്പോഴിതാ വാലിബൻ ചിത്രീകരണ സമയത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുചിത്ര. ചിത്രീകരണ സമയത്ത് മോഹൻലാലിന് ചെസ്റ്റ് ഇൻഫെക്ഷൻ മറ്റും വന്നുവെന്ന് സുചിത്ര പറയുന്നു.

“ഞാന്‍ സിനിമയില്‍ ജോയിൻ ചെയ്യുന്ന സമയത്ത് കൊടുംതണുപ്പായിരുന്നു. മൈനസ് ഡിഗ്രിയിലൊക്കെയായിരുന്നു ജോലി ചെയ്യേണ്ടിയിരുന്നത്. ലാലേട്ടന് ഫൈറ്റ് സീനുകളെടുക്കുമ്പോള്‍ പൊടിയടിച്ച് ചെസ്റ്റ് ഇന്‍ഫെക്ഷനും പനിയും വന്നു. രാത്രി രണ്ടുമണിക്കൊക്കെ ചിത്രീകരണമുണ്ടായിരുന്നു.

ആ സമയത്താണെങ്കില്‍ നല്ല തണുപ്പും അതിലും തണുപ്പുള്ള കാറ്റും. പോരാത്തതിന് പൊടിക്കാറ്റും. സെറ്റിലെ എല്ലാവര്‍ക്കും വയ്യാതായി. എനിക്ക് തണുപ്പുമാത്രമേ നേരിടേണ്ടിവന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം തണുപ്പും ചൂടും പൊടിയുമെല്ലാം അനുഭവിച്ചു.” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സുചിത്ര പറഞ്ഞത്.

Latest Stories

100 കോടി തള്ള് ഏറ്റില്ല, തെലുങ്ക് ഇന്‍ഡസ്ട്രിക്ക് തന്നെ നാണക്കേട്; 'ഗെയിം ചേഞ്ചര്‍' കളക്ഷന്‍ കണക്ക് വിവാദത്തില്‍

യുജിസി നിയമഭേദഗതിയെ എതിർത്ത് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

പിസി ജോര്‍ജിനെ മതമൗലികവാദികള്‍ വേട്ടയാടുന്നു; മാപ്പ് പറഞ്ഞിട്ടും കേസെടുത്തത് അന്യായം; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ബിജെപി

അര്‍ദ്ധരാത്രി ആഭിചാരം പതിവ്, ഗോപന്‍ കിടപ്പുരോഗി; വയോധികന്റെ സമാധി വിവാദത്തില്‍ ദുരൂഹതകളേറുന്നു

ഇതൊക്കെ ആണ് മാറ്റം! ബൈക്കുകളുടെ എഞ്ചിൻ മാറ്റിവെച്ച് സുസുക്കി..

ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകും, ഐസിസിയെ സമീപിച്ച് ബിസിസിഐ

വീടിന് തീ പിടിച്ചാൽ കുടുംബത്തെ മറന്ന് കിമ്മിന്റെ ചിത്രത്തിനെ രക്ഷിക്കണം, ഇല്ലെങ്കിൽ 3 തലമുറയ്ക്ക് തടവ് ശിക്ഷ; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: പ്രത്യേക അഭ്യര്‍ത്ഥനയുമായി കെഎല്‍ രാഹുല്‍, നിരസിച്ച് അജിത് അഗാര്‍ക്കര്‍

എന്നെ ആത്മഹത്യയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നു..; രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഹണി റോസ്

വിവാദ കോച്ച് ഗ്രെഗ് ചാപ്പലിനേപ്പോലെയാണോ ഗൗതം ഗംഭീറും?; വൈറലായി ഉത്തപ്പയുടെ മറുപടി